നിലപാട് പ്രഖ്യാപിക്കുമ്പോൾ പോലും ബിജെപിക്ക് എതിരാകരുത് എന്ന് കരുതുന്ന പാർട്ടിയായി കോൺഗ്രസ് , പിണറായി

Advertisement

വയനാട്. നിലപാട് പ്രഖ്യാപിക്കുമ്പോൾ പോലും ബിജെപിക്ക് എതിരാകരുത് എന്ന് കരുതുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് പിണറായി വിജയന്‍ ആദ്യ തെരഞ്ഞെടുപ്പ് യോഗത്തിൽ തന്നെ പൗരത്വ ഭേദഗതി വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ പ്രചരാണായുധമാക്കി . പൗരത്വ ഭേദഗതി വിഷയത്തിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഒരു നിലപാടുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ 2 പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ നടന്ന ആദ്യ റാലിയിൽ തന്നെ മുഖ്യമന്ത്രി പൗരത്വ ഭേദഗതി വിഷയത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയിൽ പോലും കോൺഗ്രസ് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ തയ്യാറാക്കുന്നില്ലെന്ന് പിണറായി. നിലപാട് പ്രഖ്യാപിക്കുമ്പോൾ പോലും ബിജെപിക്ക് എതിരാകരുത് എന്ന് കരുതുന്ന പാർട്ടിയായി കോൺഗ്രസ് മാറി എന്നും വിഷയം പാർലമെൻറിൽ ഉന്നയിക്കാൻ രാഹുൽ ഗാന്ധിയോ കേരളത്തിൽ നിന്നുള്ള 18 എം പി മാരോ തയ്യാറായില്ല. രാജ്യത്തെ ബാധിക്കുന്ന മുഖ്യ വിഷയങ്ങളിൽ ബിജെപിക്കൊപ്പം കൈകോർക്കുകയാണ് കോൺഗ്രസ് ചെയ്തത്. യുഎപിഎ ഭേദഗതി, കാശ്മീരിലെ ആർട്ടികൾ 370 റദ്ദാക്കൽ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം

മനുഷ്യ വന്യജീവി സംഘർഷത്തിന് കാരണം വന്യജീവി സംരക്ഷണ നിയമം ആണെന്നും ഇത് ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ കൂട്ടാക്കാതെ സംസ്ഥാനത്തെ കുറ്റപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി

LDF സ്ഥാനാർഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മാനന്തവാടിയിലും ബത്തേരിയിലും നടന്ന റാലികളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്

Advertisement