ഭാര്യയെ ശല്യപ്പെടുത്തി; ഭര്‍ത്താവ് പെട്രോളിച്ച് കത്തിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

Advertisement

ചടയമംഗലം: ഭാര്യയെ ശല്യപ്പെടുത്തിയതിന് ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ചടയമംഗലം ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി കലേഷ് (23) ആണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ കലേഷ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ സംഭവത്തില്‍ ഭര്‍ത്താവ് ഇടയ്‌ക്കോട് പാറവിളവീട്ടില്‍ സനലിനെ (29) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്.
ഭാര്യയെ നിരന്തരമായി ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്യാനായി വര്‍ക്ഷോപ്പില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന കലേഷിന്റെയടുത്ത് എത്തിയ സനല്‍ കൈയില്‍ കരുതിയ പെട്രോള്‍ കലേഷിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
സാരമായി പൊള്ളലേറ്റ കലേഷിനെ നാട്ടുകാര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ദേഹമാസകലം തീപിടിച്ച കലേഷ് നിലവിളിയോടെ ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തിനു പിന്നാലെ സനല്‍ ചടയമംഗലം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.

Advertisement