മസാല ബോണ്ട് ഇടപാടിലെ ഇഡി സമൻസ്,തോമസ് ഐസക്കിന്‍റെ കേസ് ഇന്ന് പരിഗണിക്കും

Advertisement

കൊച്ചി.മസാല ബോണ്ട് ഇടപാടിലെ ഇ.ഡി സമൻസ് ചോദ്യം ചെയ്ത് കിഫ്ബിയും തോമസ് ഐസക്കും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മസാല ബോണ്ട് ഇടപാടിൽ ഐസക്കിന്റെ ഹർജി നിലനിൽക്കവെ പുതിയ സമൻസ് അയച്ചതിൽ ഇ.ഡി യോട്  കഴിഞ്ഞ തവണ ഹൈക്കോടതി  വിശദീകരണം തേടിയിരുന്നു. തോമസ് ഐസക്ക് ഹാജരായേ മതിയാകൂവെന്നാണ്  ഇ.ഡിയുടെ  കർശന നിലപാട്.
നിയമവിരുദ്ധവും ഏകപക്ഷീയവുമായി സമൻസ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ് സമൻസ് എന്നുമാണ്   ഐസക്കിന്റെ വാദം.അതേ സമയം കോടതി ഉത്തരവ് പ്രകാരം  ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇ.ഡിയ്ക്കു മുന്നിൽ ഹാജരായി രേഖകൾ നൽകിയെന്നും കൂടുതൽ രേഖകൾ നൽകാൻ തയ്യാറാണെന്നുമായിരുന്നു   കിഫ്ബി  കോടതിയെ അറിയിച്ചത്.