കൊച്ചി . ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റു മായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫയർ ആൻഡ് സേഫ്ടി ഓഡിറ്റ് നിർദ്ദേശിക്കണമെന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് കോടതിക്ക് മുന്നിലുണ്ട്. അമിക്കസ് ക്യൂറിമാരായ ടി.വി. വിനു, പൂജ മേനോൻ, എസ്. വിഷ്ണു എന്നിവരാണ് റിപ്പോർട്ട് നൽകിയത്.
പ്ലാന്റിലെ പലയിടങ്ങളിലും ചെറിയ തീപിടുത്തങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് തുടക്കത്തില്ലേ തടയണം. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം. BSF പ്ലാന്റ് സജ്ജമാകുന്നത് വരെ ദ്രവമാലിന്യങ്ങള്‍ സംസ്കരിക്കാൻ കൊച്ചി കോർപറേഷൻ ബദല്‍ സംവിധാനം ഒരുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക.
Home News Breaking News അമിക്കസ് ക്യൂറി റിപ്പോർട്ട് കോടതിക്ക് മുന്നില്‍,ബ്രഹ്മപുരം ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും