അരലക്ഷത്തോളം പേര്‍ അണിനിരക്കുന്ന റോഡ് ഷോ,മോദി നാളെ പാലക്കാട്

Advertisement

പാലക്കാട് . പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പാലക്കാട്. അരലക്ഷത്തോളം പേര്‍ അണിനിരക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. രാവിലെ 10ന് തുടങ്ങി ഒന്നരകിലോമീറ്റര്‍ പിന്നിട്ട് റോഡ് ഷോ സമാപിക്കും

അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്‌റ്റോഫീസ് വരെയാണ് റോഡ് ഷോ. മലപ്പുറം,പൊന്നാനി,പാലക്കാട് സ്ഥാനാര്‍ത്ഥികളും പ്രധാനമന്ത്രിക്കൊപ്പം അണിനിരക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. റോഡ് ഷോ കടന്നുപോകുന്നയിടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബിജെപി ജില്ലാ പ്രസിഡന്റ് കെഎം ഹരിദാസ് പറഞ്ഞു.