മരുന്ന് വിതരണ പ്രതിസന്ധിയിൽ പരിഹാരം

Advertisement

കോഴിക്കോട് .മെഡിക്കൽ കോളേജിലെ മരുന്ന് വിതരണ പ്രതിസന്ധിയിൽ പരിഹാരം.  മരുന്ന് വിതരണം ഉടൻ പുനരാരംഭിക്കും. വിതരണക്കാർ മെഡിക്കൽ കോളേജ് സൂപ്രണ്ടുമായി നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം.

കുടിശ്ശിക തന്നു തീർക്കാതെ മെഡിക്കൽ കോളേജിലേക്കുള്ള മരുന്നു വിതരണം പുനരാരംഭിക്കില്ല എന്നായിരുന്നു വിതരണക്കാരുടെ നിലപാട്.
മരുന്ന് ക്ഷാമം രൂക്ഷമായതോടെയാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് വിതരണക്കാരുടെ യോഗം വിളിച്ചത്. ചർച്ചയ്ക്കൊടുവിൽ മരുന്നുവിതരണം പുനരാരംഭിക്കാൻ തീരുമാനം.


കഴിഞ്ഞ വർഷത്തെ മുഴുവൻ കുടിശ്ശികയും ഈ മാസം 31 നകം നൽകുമെന്ന് ഉറപ്പു ലഭിച്ചതായി വിതരണക്കാർ പറഞ്ഞു..

മരുന്നു ക്ഷാമം രൂക്ഷമായത് മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികളെ വലച്ചിരുന്നു. മരുന്ന് വിതരണം പുനരാരംഭിക്കുന്നതോടെ രോഗികൾക്ക് ലഭിക്കുന്ന ആശ്വാസം ചെറുതല്ല.

Advertisement