ഇടുക്കി: ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപ പരാമർശവുമായി എംഎം മണി. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുമോ ജീവിച്ചിരിക്കുന്നതെന്നും തൂക്കുപാലത്ത് നടന്ന പാർട്ടി പരിപാടിയിൽ മണി പരിഹസിച്ചു. ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി ഫോട്ടോ എടുത്ത് നടപ്പാണ് ഡീൻ എന്നും കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്നും എംഎം മണി പറഞ്ഞു.
ഇപ്പോ ദേ പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വെച്ചിട്ടുണ്ട്. ഡീൻ ശബ്ദിച്ചോ. ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിന് വേണ്ടി. നാടിന് വേണ്ടി പ്രസംഗിച്ചോ, എന്ത് ചെയ്തു. ചുമ്മാതെ വന്നിരിക്കുവാ. ജനങ്ങൾക്കൊപ്പം നിൽക്കാതെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാതെ നടക്കുന്നു, ഷണ്ഡൻ .
ഷണ്ഡൻമാരെ ഏൽപ്പിക്കുകയാ, ഏൽപ്പിച്ചോ, കഴിഞ്ഞ തവണ വോട്ട് ചെയ്തവരൊക്കെ അനുഭവിച്ചോ. പിന്നെയും വന്നിരിക്കുവാ, ഞാൻ ഇപ്പോ ഒലത്താം എന്നും പറഞ്ഞ്. നീതി ബോധമുള്ളവരാണെങ്കിൽ കെട്ടിവെച്ച കാശ് കൊടുക്കാൻ പാടില്ല. ഇതായിരുന്നു എംഎം മണിയുടെ പ്രസംഗം