തിരുവനന്തപുരം. വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് മരിച്ച വിദ്യാർഥി അനന്തുവിൻറെ സംസ്കാരം ഇന്ന്. ഉച്ചയോടെ വീടിന് സമീപത്തെ ശ്മശാനത്തിൽ ആയിരിക്കും സംസ്കാരം. രാവിലെ എട്ടുമണിക്ക് അനന്തു പഠിച്ച കോളേജിൽ പൊതുദർശനത്തിന് വയ്ക്കും. അതിനുശേഷം ആയിരിക്കും വീട്ടിലേക്ക് മൃതദേഹം എത്തിക്കുക. ഇന്നലെ വൈകിട്ടോടെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ മെഡിക്കൽ കോളേജിൽ വച്ച് പൂർത്തിയാക്കിയിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു 27 കാരനായ അനന്തു.