കാട്ടാക്കടയിൽ ആർഎസ്എസ് പ്രവർത്തകനെ കുത്തിയ സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ

Advertisement

തിരുവനന്തപുരം: കാട്ടാക്കയിൽ ആർഎസ്എസ് പ്രവർത്തകനായ വിഷ്ണുവിനെ കുത്തിയ കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആളടക്കം മൂന്ന് പേർ കസ്റ്റഡിയിൽ. മറ്റൊരു പ്രതി ജിത്തു ഒളിവിലാണ്. ജിത്തുവിന്റെ സുഹൃത്ത് നെവിയും മറ്റ് രണ്ട് പേരുമാണ് കസ്റ്റഡിയിലുള്ളത്.
ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്നും വ്യക്തിപരമായ പകയാണെന്നും പോലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് അമ്പലത്തിൻകാലയിലെ കാഞ്ഞിരംവിള ശക്തിവിനായക ക്ഷേത്രോത്സവത്തിനിടെ വിഷ്ണുവിന് കുത്തേറ്റത്.

അഞ്ചംഗ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.