ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം: തീയതി മാറ്റം സ്വാഗതം ചെയ്ത് കെ സി സി

Advertisement

തിരുവല്ല: ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണയം ഏപ്രിൽ ഒന്നിൽ നിന്നും മൂന്നിലേക്ക് മാറ്റി വെച്ച സർക്കാർ നടപടി സ്വാഗതം ചെയ്യുന്നതായി കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അറിയിച്ചു. ഏപ്രിൽ ഒന്നിന് മൂല്യ നിർണയം നടത്തിയാൽ പെസഹാ വ്യാഴാഴ്ചയും ദുഃഖവെള്ളിയാഴ്ചയും ഈസ്റ്റർ ദിനത്തിലും ബന്ധപ്പെട്ട അദ്ധ്യാപകർക്ക് ക്യാമ്പ് നടക്കുന്ന സ്ക്കൂളിൽ ഹാജരാകണമായിരുന്നു. ഇത് സംബന്ധിച്ച് ക്രൈസ്തവ സമൂഹത്തിൻ്റെ ആശങ്ക കേരളാ കൗൺസിൽ ഓഫ് ചർച്ചസ് മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും അറിയിച്ചിരുന്നു.