2024 മാർച്ച് 21 വ്യാഴം
BREAKING NEWS
👉എടപ്പാളിൽ കെ എസ് ആർ റ്റി സി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
👉 എസ് രാജേന്ദ്രൻ ദില്ലിയിൽ പ്രകാശ് ജാവ ദേക്കറെ കണ്ടതിൽ മറ്റ് മാനങ്ങൾ നൽകേണ്ടതില്ലെന്ന് സി പി എം ഇടുക്കി ജില്ലാ സെക്രട്ടി സി വി വർഗ്ഗീസ്
👉കൊടകര കുഴൽപ്പണ വിവാദം: ആദായ നികുതി വകുപ്പിന് കൃത്യമായ വിവരം നൽകിയിരുന്നുവെന്ന് പോലീസ്
👉ഇന്നലെ പനവിളയിൽ ലോറിയിടിച്ച് മരിച്ച അധ്യാപകൻ്റെ സംസ്ക്കാരം ഇന്ന്. ചാല ടെക്നിക്കൽ സ്ക്കുളിൽ പൊതുദർശനം
🌴 കേരളീയം 🌴
🙏 മാര്‍ച്ച് 22 ന് എല്ലാ ജില്ലകളിലും വേനല്‍ മഴ ലഭ്യമാകുമെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത നാല് ദിവസത്തെ മഴ സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മഴ ലഭിക്കാന്‍ സാധ്യതയുള്ള ജില്ലകള്‍ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ്.
🙏 ഇ പി ജയരാജനുമായി തനിക്ക് യാതൊരു ബിസിനസ് ഡീലും ഇല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം ശരിയല്ലെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
🙏 രാജീവ് ചന്ദ്രശേഖറും ഇ പി ജയരാജനും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ തന്റെ കയ്യില്‍ ഉണ്ടെന്ന് വി ഡി സതീശന്‍. കൊടകര കുഴല്‍പ്പണ കേസില്‍ ഇതുവരെയും കൃത്യമായ അന്വേഷണം നടന്നിട്ടില്ല.
🙏 തൃശ്ശൂര്‍ പുതുക്കാട് പാഴായിലെ കര്‍ഷകന്‍ മനോജിന്റെ വാഴകള്‍ വൈദ്യുതി കമ്പിക്ക് കീഴിലാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി അധികൃതര്‍ വെട്ടികളഞ്ഞെന്ന് പരാതി. കെഎസ്ഇബിയുടേത് നീതികരിക്കാനാവാത്ത നടപടിയാണെന്നും കര്‍ഷക ദ്രോഹം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കുമെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.
🙏തിരുവനന്തപുരം പനവിള ജംഗ്ഷനിലുണ്ടായ അപകടത്തില്‍ മലയന്‍കീഴ് സ്വദേശി സുധീര്‍ മരിച്ചു . അമിതവേഗത്തിലെത്തിയ ടിപ്പറാണ് അപകടമുണ്ടാക്കിയത്. ടിപ്പറിനടിയിലേക്ക് സുധീര്‍ ഓടിച്ചിരുന്ന വാഹനം വീഴുകയായിരുന്നു. അധ്യാപകനാണ് സുധീര്‍. തലക്ക് ഗുരുതരമായി പരിക്കേറ്റ സുധീര്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
🙏 ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന പാപ്പാന് ദാരുണാന്ത്യം.ആനയ്ക്കിടയില്‍ കുരുങ്ങി ആന, പാപ്പാന്‍ കുനിശ്ശേരി കൂട്ടാല ദേവനാണ് (58) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെന്മാറയിലെ സ്വകാര്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
🇳🇪 ദേശീയം 🇳🇪
🙏 2014 മുതലുള്ള നികുതി കുടിശ്ശികയുടെ പേരില്‍ കോണ്‍ഗ്രസിനെ വളഞ്ഞ് ആദായ നികുതി വകുപ്പ്. 2014 മുതല്‍ 2017 വരെയുള്ള നികുതി കുടിശ്ശിക കൂടി കൂട്ടി 520 കോടി രൂപയുടെ നികുതി കുടിശ്ശിക കോണ്‍ഗ്രസ് അടച്ചില്ലെന്ന് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു.
🙏’ശക്തി’ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കി ബിജെപി. ഹിന്ദുമത വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നതും പരസ്പരം മത വൈരം വളര്‍ത്തുന്നതുമായ പ്രസ്താവനയാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ ബിജെപി ആരോപിച്ചു.
🙏തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെ ഒഴിവാക്കിയ കേന്ദ്ര നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ നിയമമന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജുഡീഷ്യല്‍ അംഗത്തിന്റെ സാന്നിധ്യത്തില്‍ മാത്രമേ സമിതി നിഷ്പക്ഷമാകൂ എന്ന വാദം തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
🙏 നീലഗിരി ദേവാലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നീര്‍മട്ടം സ്വദേശി ഹനീഫ (45) ആണ് മരിച്ചത്. ദേവഗിരി എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്.
🙏 വാട്സാപ്പില്‍ ലഭിക്കുന്ന നരേന്ദ്ര മോദിയുടെ വികസിത് ഭാരത് സന്ദേശത്തിന്റെ പേരില്‍ വിവാദം. വികസിത ഭാരത പ്രചാരണത്തിന് ആളുകളുടെ മൊബൈല്‍ നമ്പറുകള്‍ ബിജെപിക്ക് എങ്ങനെ കിട്ടിയെന്നും നിഷ്പക്ഷമായല്ല തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാഗരിക ഘോഷ്.
🙏 ദില്ലി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് എന്തുകൊണ്ട് ഹാജരാകുന്നില്ലെന്ന് കെജ്രിവാളിനോട് ദില്ലി ഹൈക്കോടതി. സമന്‍സിനെതിരായ കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം.
🙏 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി, വിക്രം സാരാഭായ് സ്പേസ് സെന്ററുമായി സമഗ്ര ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
🙏 ഡാനിഷ് അലി, പപ്പു യാദവ് എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്തെത്തി ഇരുവരും പാര്‍ട്ടി അംഗത്വമെടുത്തു. പപ്പു യാദവിനൊപ്പം ‘ജന്‍ അധികാര്‍ പാര്‍ട്ടി’യും കോണ്‍ഗ്രസില്‍ ലയിച്ചു. യുപിയിലെ അംരോഹയില്‍ നിന്ന് ഡാനിഷ് അലിയും, ബിഹാറിലെ പുര്‍ണിയയില്‍ നിന്ന് പപ്പു യാദവും ലോക് സഭയിലേക്ക് മത്സരിക്കും.
🇦🇺 അന്തർദേശീയം 🇦🇴
🙏 ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡ്. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരമാണ് ഫിന്‍ലാന്‍ഡിനെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് ഫിന്‍ലാന്‍ഡിനെ ഈ അംഗീകാരം ലഭിക്കുന്നത്. ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് ഹാപ്പിനെസ്സ് റാങ്കിംഗില്‍ ഫിന്‍ലന്‍ഡിന് തൊട്ടുപിന്നാലെയായി ഉള്ളത്. 143 രാജ്യങ്ങളുള്ളതില്‍ ഇന്ത്യയുടെ റാങ്കിംഗ് 126 ആണ്.
🙏 റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യയിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിക്കുകയും ചെയ്തു.
⚽കായികം🏏
🙏ലോകകപ്പ് യോഗ്യതാ മത്സരം ഇന്ന് രാത്രി 12.30ന് ,ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും.
🙏 പ്രൈം വോളിബോൾ ലീഗ് കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഹീറോസ് ഇന്ന് ഫൈനലിനിറങ്ങും