സർവകാല റെക്കോർഡിൽ തുടർന്ന് സ്വർണവില; ഒരു മാസത്തിനിടെ 3000ത്തിലധികം രൂപയുടെ വർധനവ്

Advertisement

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 800 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 49,440 രൂപയാണ്.
ഇതോടെ സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ്. ഈ മാസം തുടക്കത്തിൽ 46,320 രൂപയായിരുന്നു ഒരു പവന്റെ വില.

പിന്നീടുള്ള ദിവസങ്ങളിൽ 3000ത്തിലധികം രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്. ഇന്നലെ 48,640 രൂപയായിരുന്നു പവന്.