എസ് ഡി പി ഐ സംഘടിപ്പിച്ച ഇഫ്ദാർ വിരുന്നിൽ സിപിഎം നേതാക്കൾ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

Advertisement


കോഴിക്കോട്.എസ് ഡി പി ഐ സംഘടിപ്പിച്ച ഇഫ്ദാർ വിരുന്നിൽ സിപിഐഎം നേതാക്കൾ പങ്കെടുത്തതിനെതിരെ ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ. ‘പ്രധാനമന്ത്രി വിളിച്ച ക്രിസ്തുമസ് വിരുന്നിൽ ക്രൈസ്തവ പുരോഹിതർ പങ്കെടുത്തപ്പോൾ ഹാലിളകിയവരാണ് സിപിഐ എമ്മുകാർ എന്ന് വിമർശനം. ‘അഭിമന്യുവിൻ്റെ കേസിലെ പ്രധാനപ്പെട്ട രേഖകളൊക്കെ എവിടെ പോയെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലെന്നും കെ സുരേന്ദ്രൻ്റെ ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. കോഴിക്കോട് സി പി ഐ എം സ്ഥാനാർത്ഥി എളമരം കരിം , കെ ടി കുഞ്ഞിക്കണ്ണൻ എന്നിവരുടെ ചിത്രങ്ങൾ സഹിതമാണ് ഫേയ്സ്ബുക്ക് പോസ്റ്റ്. കോഴിക്കോട് എം എസ് എസ് ഹാളിൽ ഇന്നലെയായിരുന്നു പരിപാടി.