കോഴിക്കോട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം സംഘടിപ്പിക്കുന്ന പൗരത്വ സംരക്ഷണ റാലിക്കെതിരെ എം കെ രാഘവൻ എം പി. റാലി രാഷ്ട്രീയ മുതലെടുപ്പിനെന്ന് രാഘവൻ്റെ വിമർശനം.
കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലി നാളെ വൈകീട്ട് 7 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം പേര്‍ റാലിയില്‍ അണിനിരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
രാജ്യത്ത് വളര്‍ന്നു വരുന്ന സി എ എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകരുന്ന ബഹുജന മുന്നേറ്റമായി പൗരത്വ സംരക്ഷണ റാലിയെ മാറ്റാനുള്ള പ്രവര്‍ത്തനത്തിലാണ് സംഘാടകര്‍.റാലിയില്‍ എളമരംകരീം എം പി അധ്യക്ഷനാവും. സമസ്ത, കാന്തപുരം വിഭാഗം, കെ എന്‍ എം, എം ഇ എസ് തുടങ്ങി വിവിധ സാമൂഹ്യ സംഘടനകളെ പ്രതിനിധീകരിച്ചു ടി പി അബ്ദുള്ള കോയ മദനി, സി മുഹമ്മദ് ഫൈസി, മുസ്തഫ മുണ്ടുപാറ, ഡോ: ഫസല്‍ ഗഫൂര്‍, ഡോ. ഐ പി അബ്ദുള്‍ സലാം, തുടങ്ങിയവര്‍ പങ്കെടുക്കും.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ ,മേയര്‍ ഡോ: ബീനാഫിലിപ്പ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി മോഹനന്‍ മാസ്റ്റര്‍, എം വി ശ്രേയംസ്‌കുമാര്‍, കെ.കെ ബാലന്‍ മാസ്റ്റര്‍, സി.കെ നാണു, മുക്കം മുഹമ്മദ്, എം എല്‍ എ മാരായപി ടി എ റഹിം, അഹമ്മദ് ദേവര്‍ കോവില്‍ ഡോ: അബ്ദുള്‍ വഹാബ്,ടി എം ജോസഫ്, സാലിഹ് കൂടത്തായി, അഡ്വ.ബാബുബെനഡിക്ട്, വി ഗോപാലന്‍ മാസ്റ്റര്‍, കെ.കെ അബ്ദുള്ള, തുടങ്ങിയവരും കെ പി രാമനുണ്ണി, ഡോ: ഖദീജമുംതാസ്, കെ അജിത, തുടങ്ങി സാംസ്‌കാരിക രംഗത്തെ പ്രമുഖരും റാലിയില്‍ പങ്കെടുക്കും.
ഇതിനിടെയിലാണ് റാലിയെച്ചൊല്ലി കോഴിക്കോട് ലോക് സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ തമ്മിലുള്ള വാക്ക് പോര് മുറുകുന്നത്.