ഉത്സവാഘോഷത്തിനിടെ വാഹനമോടിച്ചതിന് യുവതിക്കും സഹോദരനും മര്‍ദ്ദനം

Advertisement

കരുനാഗപ്പള്ളി: ഉത്സവാഘോഷത്തിനിടെ വണ്ടിയോടിച്ച് പോയ യുവതിയെയും സഹോദരനെയും ഒരുസംഘം തടഞ്ഞ് നിര്‍ത്തി അസഭ്യവര്‍ഷം നടത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതി. കരുനാഗപ്പള്ളി ആദിനാട് ശക്തികുളങ്ങര ദേവീ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടാണ് സംഭവം.
യുവതിയും സഹോദരനും ആശുപത്രിയില്‍ ചികിത്സയിലാണ്. ആദിനാട് സ്വദേശികളാണ് പരാതിക്കാര്‍. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.