കണ്ണൂർ. അടയ്ക്കാത്തോട് മയക്കുവെടി വെച്ചു പിടികൂടിയ കടുവ ചത്തത് അനീമിയ ബാധിച്ചതിനാലെന്ന് വനം വകുപ്പ്. ഇന്നലെ നാലുമണിയോടെ പിടികൂടിയ കടുവ രാത്രി 9 മണിയോടെയാണ് ചത്തത്. കടുവയുടെ മുഖത്തും നെഞ്ചിലും മുറിവുകളും പഴുപ്പോടു കൂടിയ വ്രണങ്ങളും ഉള്ളതായി പരിശോധനയിൽ കണ്ടെത്തിയെന്ന് കണ്ണൂർ ഡി എഫ് ഒ വ്യക്തമാക്കി. 10 ദിവസത്തോളമായി അടയ്ക്കാത്തോട് മേഖലയിൽ വിലസിയ കടുവയെ കരിയംകാപ്പിലെ റബ്ബർ തോട്ടത്തിൽ നിന്നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. നേരത്തെ കൊട്ടിയൂരിൽ നിന്ന് പിടികൂടിയ കടുവയും മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി ചത്തിരുന്നു.