കലാമണ്ഡലം സത്യഭാമയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Advertisement

തൃശൂര്‍ .അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും, അഭിമുഖം നടത്തിയ ആൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. തനിക്കെതിരെ കലാമേഖലയിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. അതേസമയം രാമകൃഷ്ണന് പിന്തുണയുമായി സുരേഷ് ഗോപിയും രംഗതെത്തി.

ഇടുക്കി സ്വദേശിയുടെ പരാതിയിലാണ് കലാമണ്ഡലം സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. സത്യഭാമക്കെതിരെയും യൂട്യൂബ് ചാനലിനെതിരെയും പരാതി നൽകുന്നത് സംബന്ധിച്ച് നിയമ വിദഗ്ധരോട് നിയമോപദേശം തേടിയിട്ടുണ്ടെന്ന് ആര്‍എല്‍വി രാമകൃഷ്ണനും വ്യക്തമാക്കി.

തൃശൂരിലെ എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തി. തന്റെ കുടുംബക്ഷേത്രത്തിൽ രാമകൃഷ്ണനായി വേദി ഒരുക്കും.  രാമകൃഷ്ണനെ ഫോണിൽ വിളിച്ചു ക്ഷണിക്കുകയും ചെയ്തു.  എന്നാൽ മറ്റൊരു പരിപാടി ഉള്ളതിനാൽ രാമകൃഷ്ണൻ ക്ഷണം നിരസിച്ചു.

അതിനിടെ ആർഎൽവി രാമകൃഷ്ണന്  പാലക്കാട്‌ വിക്ടോറിയ കോളേജിൽ വേദിയൊരുക്കി. കോളേജ് ഡേ ആഘോഷത്തിൽ മുഖ്യാതിഥിയായി എത്തിയ രാമകൃഷ്ണൻ വേദിയിൽ മോഹിനിയാട്ടം അവതരിപ്പിച്ചു.

Advertisement