വാർത്താനോട്ടം

Advertisement

2024 മാർച്ച് 23 ശനി

BREAKING NEWS

👉കൊല്ലം ജോനകപ്പുറത്ത്  റോഡരികിൽ കിടന്നുറങ്ങിയവരുടെ ദേഹത്തേക്ക് ബൈക്ക് ഇടിച്ച് കയറ്റി; ഭിന്നശേഷിക്കാരൻ മരിച്ചു, 9 പേർക്ക് പരിക്ക്.
👉മോസ്കോയിൽ സംഗീതനിശയ്ക്കിടെ വെടിവെപ്പ് 62 പേർ മരിച്ചു;നൂറിലേറെപ്പേർക്ക് പരിക്ക്.



👉മോസ്കോ വിമാനത്താവളത്തിന് സുരക്ഷ കൂട്ടി .

👉തൃശൂർ അറാട്ടുപുഴയിൽ പൂരത്തിനിടെ ആനയിടഞ്ഞു.നിരവധിപ്പേർക്ക് പരിക്ക്.

🌴കേരളീയം🌴

🙏 ഇന്ത്യയിലേക്ക് കുടിയേറിയവരെ മുസ്ലീങ്ങള്‍ എന്നും അമുസ്ലിം എന്നും വിഭജിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമ വിരുദ്ധമാക്കുകയാണ് സിഎഎയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയില്‍ കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

🙏 പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നെങ്കിലും കോണ്‍ഗ്രസിന് ഇതില്‍ നിലപാടുണ്ടോയെന്നും അഖിലേന്ത്യാ തലത്തില്‍ പ്രതികരണം ഉണ്ടായോ എന്നും പിണറായി ചോദിച്ചു.

🙏 സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ പരാതി. ഗവണ്‍മെന്റ്  ജീവനക്കാരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നും പരാതിയിലുണ്ട്.

🙏 യൂത്ത് കോണ്‍ഗ്രസ് നേതാക്കളായിരുന്നവര്‍ക്ക് പാര്‍ട്ടിയില്‍ പുതിയ ചുമതല. ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന സമയത്ത് ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നവരെ ഡിസിസി വൈസ് പ്രസിഡന്റുമാരായി ഉയര്‍ത്തി.



🙏 തൃശ്ശൂരിലെ പ്രശസ്തമായ ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആനയിടഞ്ഞു. പൂരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങിനിടെയായിരുന്നു സംഭവം. ഊരകം അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂര്‍ രവികൃഷ്ണനാണ് ഇടഞ്ഞത്. പാപ്പാന്റെ നേര്‍ക്ക് തിരിഞ്ഞ രവികൃഷ്ണന്‍ പാപ്പാന്‍ ശ്രീകുമാറിനെ  മൂന്നു തവണ കുത്താനും ചവിട്ടാനും ശ്രമിച്ചെങ്കിലും പാപ്പാന്‍ അത്ഭുതകരമായി പരിക്കുകളോടെ രക്ഷപ്പെട്ടു.


🙏 സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുന്നു. എയര്‍ കണ്ടീഷണര്‍ ഉപയോഗം കൂടുന്നതാണ് ഇതില്‍ വലിയ പങ്ക് വഹിക്കുന്നത്. ഇതുവരെയുള്ള പീക്ക് ടൈമിലെ ആവശ്യകത സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്.

🇳🇪 ദേശീയം 🇳🇪

🙏 മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളി. ആറ് ദിവസം അരവിന്ദ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു. കെജ്രിവാളിനെ മാര്‍ച്ച് 28ന് 2 മണിക്ക് വീണ്ടും കോടതിയില്‍ ഹാജരാക്കും.

🙏 മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന് അരവിന്ദ് കെജ്രിവാള്‍. കോടതിയില്‍നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. ആവശ്യമെങ്കില്‍ ജയിലില്‍നിന്ന് സര്‍ക്കാരിനെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🙏 അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്രിവാള്‍. അരവിന്ദ് കെജ്രിവാള്‍ ജീവിക്കുന്നത് തന്നെ രാജ്യത്തിനു വേണ്ടിയാണെന്നും അധികാരമുള്ളതിന്റെ അഹങ്കാരമാണ് മോദി കാണിക്കുന്നത് എന്നും മുന്‍ ഐ ആര്‍ എസ് ഓഫീസര്‍ കൂടിയായ സുനിത കെജ്രിവാള്‍ പറഞ്ഞു.


🙏 അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി ശഹീദി പാര്‍ക്കില്‍ എഎപി നേതാക്കള്‍ പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെ സംരക്ഷിക്കുമെന്ന് ഇന്ന് പ്രതിജ്ഞയെടുക്കും. മാര്‍ച്ച് 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കാനും പ്രധാനമന്ത്രിയെ ഘരാവോ ചെയ്ത് പ്രധിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.

🙏 ഡി എം കെ നേതാവ് കെ പൊന്മുടി തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയാണ് പൊന്മുടിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

🙏 സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന റഷ്യന്‍, യുക്രൈന്‍ മേഖലകളിലേയ്ക്ക് തൊഴിലന്വേഷിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും നോര്‍ക്ക റൂട്ട്സ് അധികൃതരും അറിയിച്ചു.

🙏 കേരളത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്ത നാലു മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് ബിജെപിയുടെ നാലാംഘട്ട സ്ഥാനാര്‍ഥി പട്ടിക. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാര്‍ഥികളുടെ പേരുകളാണ് ഇന്ന് പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
🙏 വോട്ട് ചെയ്യേണ്ടത് പൗരന്റെ ഉത്തരവാദിത്തം തന്നെയാണെങ്കിലും ഇക്കാര്യത്തില്‍ ആര്‍ക്കും നിര്‍ബന്ധിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. പോളിംഗ് ദിവസത്തെ അവധി എടുക്കുന്നവര്‍ വോട്ടിംഗ് സ്ലിപ് ഹാജരാക്കുന്നത് നിര്‍ബന്ധം ആക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി ഈ നീരീക്ഷണം നടത്തിയത്.

🙏 ഒഡീഷയില്‍ ഒറ്റയ്ക്ക്  മത്സരിക്കാന്‍ തീരുമാനിച്ച്  ബിജെഡിയും ബിജെപിയും. സംസ്ഥാനത്തെ 141 നിയമസഭ മണ്ഡലങ്ങളിലും 21 ലോക്സഭ മണ്ഡലങ്ങളിലും ഇരു പാര്‍ട്ടികളും ഒറ്റക്ക് മത്സരിക്കും.

🙏 സുഖ് വിന്ദര്‍ സിംഗ് സുക്കു നയിക്കുന്ന ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തി 3 സ്വതന്ത്ര എം എല്‍ എമാര്‍ നിയമസഭയില്‍ നിന്നും രാജി വെച്ചു. രാജിവച്ച എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

🙏 എയര്‍ ഇന്ത്യക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍. പൈലറ്റുമാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും കൃത്യമായ വിശ്രമം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പിഴ. ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ്, ഫ്ലൈറ്റ് ക്രൂവിന്റെ ഫാറ്റിഗ് മാനേജ്മെന്റ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് പിഴ ചുമത്തിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

🇦🇴  അന്തർദേശീയം 🇦🇺

🙏റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഭീകരാക്രമണം. മോസ്‌കോ നഗരത്തിലെ സംഗീതനിശക്കിടയില്‍ 5 അക്രമികള്‍ നടത്തിയ വെടിവയ്പില്‍ 62പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.

🙏സംഗീത പരിപാടി നടക്കുകയായിരുന്ന ഹാളില്‍ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനമുണ്ടായി. ഇതോടെ ഹാളിന് തീപിടിച്ചു. തീപടര്‍ന്ന് ഹാളിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീണു.

🙏 യുക്രൈന് ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.



🏏 കായികം 🏏


🙏 ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആറ് വിക്കറ്റിന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു.



🙏മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍  വിജയലക്ഷ്യത്തിലെത്തി. 15 പന്തില്‍ 37 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയാണ് ചെന്നൈക്ക് മികച്ച തുടക്കം സമ്മാനിച്ചത്.

Advertisement