ഇലക്ടറൽ ബോണ്ടിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്

Advertisement

ന്യൂ ഡെൽഹി. ഇലക്ടറൽ ബോണ്ടിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്.
പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
അന്വേഷണം പൂർത്തിയാകുന്നതുവരെ ബിജെപിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.അന്വേഷണവുമായി കോൺഗ്രസ് സഹകരിക്കുമെന്നും,സംഭാവന വിശദാംശങ്ങൾ കോൺഗ്രസ് കൈമാറുമെന്നും വ്യക്തമാക്കി. കേന്ദ്ര ഏജൻസികളെ മുൻനിർത്തി കമ്പനികളിൽ നിന്ന് ഭീഷണിപ്പെടുത്തിയാണ് ബോണ്ടുകൾ വാങ്ങിയതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.