പട്ടികജാതി/പട്ടികവർഗ്ഗ സംയുക്ത സമിതി സമരപ്രഖ്യാപന കൺവൻഷൻ നടത്തി

Advertisement

തിരുവനന്തപുരം:
സാമൂഹ്യ-സാമ്പത്തിക സർവ്വയോടുകുടി ജാതി സെൻസസ് നടത്തുക,
എയ്ഡഡ് – സ്വകാര്യ – താൽക്കാലിക നിയമനങ്ങളിൽ സംവരണം നടപ്പാക്കുക, യൂണിവേഴ്സിറ്റികളിലെ അദ്ധ്യാപക , ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ പി.എസ്.സി ക്ക് വിടുക, പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ ഈ ഗ്രാൻറും സ്കോളർഷിപ്പുകളും സമയബന്ധിതമായി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു പട്ടികജാതി -പട്ടിക വർഗ്ഗ സംയുക്തസമി സംസ്ഥാന കമ്മിറ്റി സമരപ്രഖ്യാപന കൺവൻഷൻ നടത്തി.

തിരുവനന്തപുരം ഹസ്സൻ
മരയ്ക്കാർ ഹാളിൽ നടന്ന
കൺവൻഷൻകെ.പി.എം.എസ്. ജനറൽ സെക്രട്ടറിപി.എം. വിനോദ് ഉദ്ഘാടനം ചെയ്തു.

സംയുക്ത സമിതി പ്രസിഡൻ്റ് ഡോ. സി.കെ. സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ എൻ. രാഘവൻ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ഐ. ബാബു കുന്നത്തൂർ സമര പ്രഖ്യാപനം നടത്തി.

അഖില കേരള പാണർ സമാജം രക്ഷാധികാരി
ഡോ. പി. ശിവാനന്ദൻ, കേരളാ സാംബവർ സൊസൈറ്റി ഓർഗനൈസിംഗ് സെക്രട്ടറി ബി.അജിത് കുമാർ , ഭാരതീയവേലൻ സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ , കേരള സിദ്ധനർ സർവ്വീസ് സൊസൈറ്റി പ്രസിഡൻ്റ്റ് പി. വേണുഗോപാൽ, കെ.പി.എം. എസ് ട്രഷറർ
ജി. സുരേന്ദ്രൻ, ഏ.കെ പി എസ് . പ്രസിഡറ്റ്
പി.എൻ. സുകുമാരൻ.
കെ.എസ്. എസ്. എസ്. ജനറൽ സെക്രട്ടറി ജി. സോമരാജൻ , ബി.വി.എസ്. ജനറൽ സെക്രട്ടറി സി.കെ. അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.

കടുത്ത ജാതി, വർണ്ണവെറി പരസ്യമായി പ്രകടിപ്പിക്കുകയും അതിൽ ഉറച്ചുനിൽക്കുന്നു
എന്ന് പ്രഖ്യാപിക്കുകയും ചെയ്ത സത്യഭാമയെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും കലയുടേതടക്കം എല്ലാ മേഖലകളിൽ നിന്നും തൂത്തെറിയപ്പെട്ട ജാതി മേൽക്കോയ്മയുടെയും വർണ്ണവിവേചനത്തിൻ്റെയും വിസർജ്ജ്യങ്ങൾ സൗന്ദര്യമാണെന്ന് കരുതി മുഖത്തണിയുന്ന സത്യഭാമമാർ സാംസ്കാ
രിക കേരളത്തിന് അപമാനമാണെന്നും യോഗം വിലയിരുത്തി.

സമിതി ഉന്നയിച്ചിട്ടുള്ള
ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ജില്ലാ – താലൂക്ക്തല കൺവൻഷനുകൾ,
പതിനായിരങ്ങളെ
അണിനിരത്തിയുള്ള സെക്രട്ടറിയേറ്റ് മാർച്ച്
എന്നിവകൾ നടത്തുന്നതിനും
കൺവൻഷൻ തീരുമാനിച്ചു.
സംഘാടക സമിതി കൺവീനർ സി.ഒ.രാജൻ
നന്ദി പറഞ്ഞു.