വേമ്പനാട്ടുകായൽ നീന്തി കടന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടി  62കാരി

Advertisement


കോട്ടയം. ഒരു മണിക്കൂർ 40 മിനിറ്റ് കൊണ്ട് ഏഴു കിലോമീറ്റർ ദൂരം,വേമ്പനാട്ടുകായൽ നീന്തി കടന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടി  62കാരി. തൃശ്ശൂർ സ്വദേശിനി  ഡോ.കുഞ്ഞമ്മ മാത്യൂസാണ് വേമ്പനാട്ടുകായൽ നീന്തി കടന്ന ഏറ്റവും പ്രായം കൂടിയ വനിതയായത് . ഒരു മണിക്കൂർ 40 മിനിറ്റ് കൊണ്ട് ഏഴു കിലോമീറ്റർ ദൂരമാണ് ഇവർ നീന്തിയത്.

മനശാസ്ത്രത്തിൽ ഡോക്ട്രേറ്റുള്ള കുഞ്ഞമ്മ മാത്യൂസിന് വേമ്പനാട്ടുകായൽ നീന്തി കീഴടക്കണമെന്ന് വലിയ മോഹം ഉണ്ടായിരുന്നു.  ചില സ്കൂൾ വിദ്യാർഥികൾ കൈകാലുകൾ ബന്ധിച്ച് നീന്തി റെക്കാർഡിട്ടത് അറിഞ്ഞതോടെ കുഞ്ഞമ്മ മാത്യൂസും  ആ തീരുമാനം എടുത്തു . അങ്ങനെ
ഡോൾഫിൻ അക്വാട്ടിക് ക്ലബിലെത്തി പരിശീലനം ആരംഭിച്ചു . ഒടുവിൽ ആ ലക്ഷ്യം അവർ കീഴടക്കി .ആലപ്പുഴ പള്ളിപ്പുറം അമ്പല കടവിൽ നിന്നും വൈക്കം കായലോര ബീച്ച് വരെയുള്ള 7 കിലോമീറ്റർ ദൂരം  ഒരു മണിക്കൂർ 40 മിനിറ്റു കൊണ്ട് കുഞ്ഞമ്മ മാത്യൂസ് നീന്തി കയറി  –

നിഷ ജോസ് കെ. മാണിയുടെ നേതൃത്വത്തിലാണ്  കുഞ്ഞമ്മ മാത്യുവിനെ വരവേറ്റത്.  അനുമോദിക്കാൻ നിരവധി പേർ എത്തി.

മൂന്നര മാസമായി മൂവാറ്റുപുഴയാറിൽ ആയിരുന്നു നീന്തൽ പരിശീലനം. ബിജു തങ്കപ്പൻ്റെ ശിക്ഷണത്തിലാണ് കുഞ്ഞമ്മ മാത്യൂസ് നീന്തൽ പരീശീലിച്ചത്.

Advertisement