കെഎസ്ആര്‍ടിസി ബസ് സ്റ്റോപ്പില്‍ നിര്‍ത്തില്ല… ഡ്രൈവറെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് യാത്രക്കാരന്‍

Advertisement

കൊല്ലം: കെഎസ്ആര്‍ടിസി ബസ് സ്റ്റോപ്പില്‍ നിര്‍ത്തില്ല. ഡ്രൈവറെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് യാത്രക്കാരന്‍. കൊട്ടാരക്കരയിലാണ് രസകരമായ സംഭവം. പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറിനാണ് പണി കിട്ടിയത്.
എറണാകുളത്ത് നിന്നും ഒരാഴ്ച മുമ്പാണ് പത്തനംതിട്ടയിലെത്തിയതെന്നും എംഎല്‍എ ജംഗ്ഷനില്‍ സ്റ്റോപ്പുള്ളത് അറിയില്ലെന്നും ഡ്രൈവര്‍ പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രിയുടെ നാട്ടില്‍ മുന്‍ മന്ത്രിയായ ആര്‍. ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സ്റ്റോപ്പ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടതല്ലേയെന്നായിരുന്നു യാത്രക്കാരന്റെ തിരിച്ചുള്ള ചോദ്യം.
പരാതി നല്‍കാതിരിക്കാന്‍ എന്തുവേണമെന്ന് യാത്രക്കാരനോട് ഡ്രൈവര്‍ ചോദിച്ചു. ഇംപോസിഷന്‍ എഴുതാനാണ് യാത്രക്കാരന്‍ ആവശ്യപ്പെട്ടത്. വാളകം എംഎല്‍എ ജംഗ്ഷനില്‍ സൂപ്പര്‍ ഫാസ്റ്റിന് സ്റ്റോപ്പുണ്ടെന്ന് 50 തവണ എഴുതി വാട്സ്ആപ്പില്‍ ഇടാന്‍ ആവശ്യപ്പെടുകയായിരുന്നു. അധികം വൈകാതെ തന്നെ ‘ഇംപോസിഷന്‍’ വാട്സ്ആപ്പിലെത്തുകയും ചെയ്തു.
വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. എംസി റോഡില്‍ വാളകം എംഎല്‍എ ജംഗ്ഷനിലാണ് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോയത്. ബസില്‍ തിരക്കുണ്ടായിരുന്നില്ല. എന്നിട്ടും ബസ് നിര്‍ത്താതെ പോവുകയായിരുന്നുവെന്നാണ് യാത്രക്കാരന്റെ പരാതി. ബസിന്റെ ഡ്രൈവര്‍ ആരാണെന്ന് ചോദിച്ച് യാത്രക്കാരന്‍ ഡിപ്പോയില്‍ വിളിച്ച് അന്വേഷിച്ചാണ് കണ്ടെത്തിയത്.

1 COMMENT

  1. Never Stop the bus at bus stop.
    Though they stop the bus, they stop at the middle of the road. Every vehicle which follow the bus will wait till the bus is moved. No indicator is turned on while turning, stoping and starting.
    Rash driving. No driver knows the meaning of the lines marked in different colours on the road and especially about Zebra lines any driver is blunt.
    Overall, someone should bell the cat at the earliest.

Comments are closed.