പരാതി ഒത്തുതീര്‍പ്പാക്കി സ്റ്റേഷനില്‍ നിന്ന് മടങ്ങവെ പത്തനാപുരം സ്വദേശി പോലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു…

Advertisement

പോലീസ് സ്റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം. പാലക്കാട് ആലത്തൂര്‍ സ്റ്റേഷനിലാണ് സംഭവം. പത്തനാപുരം സ്വദേശിയായ രാജേഷ് (30) ആണ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പരാതി ഒത്തുതീര്‍പ്പാക്കി സ്റ്റേഷനില്‍ നിന്ന് മടങ്ങവെയായിരുന്നു ആത്മഹത്യ ശ്രമം. രാജേഷ് ശല്യപ്പെടുത്തുന്നുവെന്നുള്ള യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇരുവരെയും ഇന്നു രാവിലെ സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. ഇരുക്കൂട്ടരുടെയും സമ്മതപ്രകാരം പരാതി ഒത്തുതീര്‍പ്പാക്കിയശേഷം രാജേഷ് സ്റ്റേഷനില്‍നിന്നു പോയതാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉച്ചയോടെ മണ്ണെണ്ണയില്‍ കുളിച്ച് സ്റ്റേഷനിലേക്ക് തിരികെയെത്തിയ രാജേഷ്, തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

Advertisement