സിബിഐ റെയ്ഡിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മഹുവ മൊയ്ത്ര

Advertisement

ന്യൂഡെല്‍ഹി. സിബിഐ റെയ്ഡനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മഹുവ മൊയ്ത്ര.അന്വേഷണത്തിന്‍റെ പേരിൽ സിബിഐ  രാഷ്ട്രീയം കളിക്കുന്നത് തടയണമെന്നും, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തടസപ്പെടുത്താനാണ് സിബിഐ ശ്രമിക്കുന്നതെന്നും മഹുവ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയിൽ പറയുന്നു.പെരുമാറ്റച്ചട്ടം നിലവിൽ വന്നപ്പോൾ  അന്വേഷണ ഏജന്‍സികളുടെ പ്രവർത്തനത്തിന് പ്രത്യേക മാർഗനിർദേശം വേണമെന്നും മഹുവ ആവശ്യപ്പെട്ടു.പ്രതിപക്ഷ പാർട്ടികൾക്കെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ നടപടിക്കെതിരെ ഇന്ത്യ സഖ്യവും കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു