തിരുവനന്തപുരം. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം ബിജെപി രഹസ്യ ചർച്ച നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഎമ്മും ബിജെപിയും ഒരുമിച്ചു നിന്നാലും ബിജെപിയെ കേരളത്തിൽ
അകൗണ്ട് തുറക്കാൻ അനുവദിക്കില്ലെന്നും വി.ഡി സതീശൻ പ്രതികരിച്ചു.ചിഹ്നം സംരക്ഷിക്കണമെന്ന
എ.കെ ബാലന്റെ പ്രസ്താവനയും കോൺഗ്രസ് ആയുധമാക്കുകയാണ്.തോൽവി മുന്നിൽ കണ്ടാണ് എ.കെ.ബാലന്റെ നീക്കമെന്ന് കെപിസിസി ആക്റ്റിങ് പ്രസിഡന്റ് എം.എം ഹസ്സൻ പ്രതികരിച്ചു.
ഇ.പി ജയരാജന്റെ പ്രതികരണത്തിനു പിന്നാലെയാണ് സിപിഐഎം – ബിജെപി ബന്ധമെന്ന ആരോപണം
കോൺഗ്രസ് ആയുധമാക്കി തുടങ്ങിയത്.ഒരു പടി കൂടി കടന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശനത്തിന്റെ മൂർച്ച കൂട്ടി.സിപിഐഎം ബിജെപിയുമായി രഹസ്യ ചർച്ച നടത്തുന്നുവെന്ന് വി.ഡി സതീശൻ
നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കിൽ ഇടതു പാർട്ടികൾക്ക് ദേശീയ പദവി നഷ്ടമാകുമെന്ന എ.കെ ബാലന്റെ പ്രസ്താവനയും കോൺഗ്രസ് തങ്ങൾക്കു അനുകൂലമാക്കുകയാണ്.പൊതുതിരഞ്ഞെടുപ്പ് യുഡിഎഫിന് ചിഹ്നം സംരക്ഷിക്കാനുള്ള മത്സരമല്ലെന്നു രമേശ് ചെന്നിത്തല പ്രതികരിച്ചപ്പോൾ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ
കമ്മ്യൂണിസ്റ്റ് പാർട്ടിയെ കാണണമെങ്കിൽ മ്യൂസിയത്തിൽ പോകേണ്ടി വരുമെന്ന് എം,എം ഹസൻ പരിഹസിച്ചു
കേരളത്തിലെ ജനങ്ങൾ കിറ്റിന് അടിമകൾ ആണെന്ന തൃശൂരിലെ NDA സ്ഥാനാർഥി സുരേഷ് ഗോപിയുടെ നിരീക്ഷണവും ചർച്ചകൾക്ക് വഴി വെച്ചു
പൗരത്വഭേദഗതിക്ക് എതിരായ റാലിയിൽ മുഖ്യമന്ത്രി സംസാരിക്കേണ്ടത് ബിജെപിക്ക് എതിരേയാക്കണമെന്നു ലീഗ് നേതാവ് എം.കെ മുനീറും പ്രതികരിച്ചു
പൊന്നാനിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ എസ് ഹംസ സമസ്തയുടെ ആളാണെന്നു ആരും പറഞ്ഞിട്ടില്ലെന്നും,സമസ്‌ത കോൺഗ്രസിന് എതിരാണെന്ന് കരുതുന്നില്ലെന്നും എം.കെ മുനീർ പറഞ്ഞു.