തിരുവനന്തപുരം. ബിജെപി സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചതോടെ കേരളത്തില്‍ മത്സരചിത്രം തെളിഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും നേരത്തേ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തീകരിച്ച് പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു.
കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും സംസ്ഥാന അധ്യക്ഷന്‍മാർ ജനവിധി തേടുന്നുവെന്ന പ്രത്യേകതയും
ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ട്.
നാലു മണ്ഡലങ്ങളിലെ അനിശ്ചിതത്വം അവസാനിച്ചതോടെ സംസ്ഥാനത്ത് നാളെ മുതൽ പ്രചരണം കടുക്കും. കോൺഗ്രസ് ബിജെപി അധ്യക്ഷന്മാർ മത്സരത്തിന് ഇറങ്ങുന്നു എന്ന പ്രത്യേകതയും ഇക്കുറി ഉണ്ട്. വിഐപി മണ്ഡലമായ വയനാട്ടിൽ സംസ്ഥാന അധ്യക്ഷനെ തന്നെ ഇറക്കിയാണ് NDA യുടെ ആത്മവിശ്വാസം. കൊല്ലത്ത് മുകേഷിനെതിരെ നടൻ ജി. കൃഷ്ണകുറിനെ ഇറക്കിയാണ് ബിജെപി പരീക്ഷണം
എറണാകുളത്ത് കെഎസ് രാധാകൃഷ്ണനും ആലത്തൂരിൽ ഡോക്ടർ പി എൻ സരസുവും ജനവിധി തേടും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ വോട്ട് നില ഉയർത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കെഎസ് രാധാകൃഷ്ണൻ
ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുള്ള തിരുവനന്തപുരത്തിനും തൃശ്ശൂരിനും പുറമേ മറ്റു മണ്ഡലങ്ങളിലും പരമാവധി വോട്ടുറപ്പിക്കാനുള്ള സ്ഥാനാർത്ഥികളെയാണ് ബിജെപി കളത്തിലിറക്കുന്നത്. എൽഡിഎഫും യുഡിഎഫും രണ്ടാംഘട്ട പ്രചരണം പൂർത്തിയാക്കിയെങ്കിലും നാളെ മുതൽ പ്രചരണ രംഗത്ത് കളം നിറയാനാണ് എൻഡിഎ തീരുമാനം