പിസി ജോർജ്ജിനെ പരിപാടികളിൽ നിന്നും മാറ്റി,കോട്ടയത്ത് എൻഡിഎയ്ക്കുള്ളിൽ തർക്കം

Advertisement

കോട്ടയം. ജില്ലയില്‍ എൻഡിഎയ്ക്കുള്ളിൽ തർക്കം രൂക്ഷമാകുന്നു. പിസി ജോർജ്ജിനെ പരിപാടികളിൽ നിന്നും മാറ്റി നിർത്തുന്നതാണ്
തർക്കത്തിന് കാരണമായത്. ക്ഷണിക്കാത്തത് കൊണ്ടാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്ന് പി സി ജോർജ് പറഞ്ഞു .അതേസമയം യാതൊരു പ്രശ്നങ്ങളും എൻഡിഎ മുന്നണിക്കുള്ളിൽ ഇല്ലെന്ന് കെ സുരേന്ദ്രനും വ്യക്തമാക്കി.

പത്തനംതിട്ട സീറ്റിൽ സ്ഥാനാർത്ഥിയാകാൻ സാധിക്കാത്തതിന് പുറമേ
കോട്ടയത്ത് ബിഡിജെഎസ് സ്ഥാനാർത്ഥിയായി തുഷർ വെള്ളപ്പള്ളി
വരുകയും ചെ്യത് പിസി ജോർജ്ജിനെ ചൊടുപ്പിച്ചിരുന്നു.
പരസ്യ പ്രസ്താവനകളിലൂടെ പ്രശ്നം വഷളായതോടെ ബിജെപി
നേതൃത്വത്തിന് ഇടപെടേണ്ടി വന്നു. പിന്നാലെയാണ്
കോട്ടയം മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ നിന്നും പിസി
ജോർജ്ജിനെ മാറ്റി നിർത്തി തുടങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മിറ്റി
ഓഫീസ് ഉദ്ഘാടനത്തിന് പോലും പിസിയെ ക്ഷണിച്ചില്ല.. പാർലമെന്റ്
കൺവൻഷനിലും തഴഞ്ഞു. ഇത് പിസിയെ ചൊടിപ്പിച്ചിട്ടുണ്ട്.

എന്നാൽ പരസ്യ പ്രസ്താവന നടത്തി വെട്ടിലാകാതിരിക്കാൻ പിസി ജോർജ്ജ് ശ്രദ്ധിക്കുന്നുണ്ട്.
എൻഡിഎയിൽ പ്രശ്നങ്ങൾ ഇല്ലെന്നാണ് കെ സുരേന്ദ്രനും പറയുന്നത്.

വരും ദിവസങ്ങളിൽ മറ്റ് പല മണ്ഡലങ്ങളിലും പിസി ജോർജ്ജിനെ
പ്രചാരണ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്… കോട്ടയത്തേക്ക് തുഷാർ പ്രചാരണത്തിന്
ക്ഷണിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. നേരിട്ട് പോയി
കാണേണ്ട ആവശ്യമില്ലെന്ന് തുഷാർ വെള്ളാപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisement