പിതാവ് മർദിച്ചു കൊലപ്പെടുത്തിയോ?,രണ്ടര വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത

Advertisement

മലപ്പുറം. കാളികാവിൽ രണ്ടര വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത.ഉദരം പൊയിൽ സ്വദേശി മുഹമ്മദ്‌ ഫായിസിന്റെ മകൾ ഫാത്തിമ നസ്രിനാണു മരിച്ചത്. കുട്ടിയെ പിതാവ് മർദിച്ചു കൊലപ്പെടുത്തിയതാണ് എന്ന്
മാതാവും ബന്ധുക്കളും അരോപിച്ചു.മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

അബോധാവസ്ഥയിലായ രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ പിതാവ് മുഹമ്മദ്‌ ഫായിസ് ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ്
വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ബോധം പോയെന്നാണ് ഡോക്റ്റേഴ്സിനോട് പറഞ്ഞത്.ആശുപത്രിയിൽ എത്തുമ്പോൾ തന്നെ കുട്ടി മരിച്ചിരുന്നു എന്ന് ഡോക്റ്റെഴ്സ് സ്ഥിരീകരിക്കുന്നു.പൊലീസിൽ ആശുപത്രി അധികൃതർ വിവരം അറിയിച്ചു.കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ട്.കുട്ടിയെ പിതാവ് മർദിച്ചു കൊലപ്പെടുത്തിയതാണ് എന്ന് മാതാവ് ഷഹബത്തും ബന്തുക്കളും ആരോപിച്ചു

നേരത്തെ ഫായിസിനെതിരെ ഷഹബത് പൊലീസിൽ പരാതി നൽകിയിരുന്നു ഇത് ഒത്ത് തീർപ്പ് ആക്കണം എന്ന് ആവശ്യപ്പെട്ട് നേരത്തെയും മര്‍ദ്ദിച്ചിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു

കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പിതാവ് മുഹമ്മദ് ഫായിസിനെ കാളികാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കൊലപാതകമെങ്കിൽ, അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കാനാണ് പൊലീസ് നീക്കം