ആർ എസ് എസിന് വെറു പ്പിൻ്റെ പ്രത്യായശാത്രം അജണ്ട; ഹിറ്റ്‌ലറുടെ ആശയം, ഭരണഘടനാമൂല്യങ്ങൾ തകർക്കപ്പെടുന്നു: മുഖ്യമന്ത്രി

Advertisement

മലപ്പുറം:രാജ്യത്തെ ഭരണഘടനാമൂല്യങ്ങൾ ബോധപൂർവം തകർക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യം നേരിടുന്ന ഗുരുതരമായ സ്ഥിതിയാണ് ഇത്തരം പരിപാടിക്ക് കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു

ബിജെപി ആർ എസ് എസിന്റെ അജണ്ട നടപ്പാക്കുകയാണ്. ആർ എസ് എസിന്റെ ആശയത്തിന് ആർഷ ഭാരത സംസ്‌കാരവുമായി യാതൊരു ബന്ധവുമില്ല. ഹിറ്റ്‌ലറുടെ ആശയമാണ് ആർ എസ് എസ് നടപ്പാക്കുന്നത്. ആർ എസ് എസ് ഇവിടെയുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു. ജർമനിയിൽ ഹിറ്റ്‌ലർ നടപ്പാക്കിയതും ഇതുതന്നെയാണ്.

വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് ആർ എസ് എസിന്റെ അജണ്ട. മൗലിക അവകാശങ്ങളെ ഹനിക്കുന്ന ഒരു നിയമവും പാസാക്കാൻ ഇവിടെ ഒരു സർക്കാരിനും കഴിയില്ല. ആർഎസ്എസ് അജണ്ട നടപ്പാക്കില്ലെന്ന് കേരളം ഒറ്റക്കെട്ടായി പറഞ്ഞതാണ്. മുസ്ലീങ്ങളെ നിഷ്‌കാസനം ചെയ്യേണ്ട വിഭാഗമായി സംഘ്പരിവാർ കാണുന്നു.

താജ്മഹലും ജുമാമസ്ജിദും നിർമിച്ചത് മുഗൾ രാജാക്കൻമാരാണ്. ഇന്ത്യയുടെ സ്വത്ത് ആയാണ് ഇവയെ കാണുന്നത്. ഷാജഹാൻ ചക്രവർത്തിയുടെ മകൻ ധാരഷിക്കോഹ് സംസ്‌കൃതം പഠിച്ച് അൻപത് ഉപനിഷത്തുകൾ പേർഷ്യയിലേക്കു തർജമ ചെയ്തു. ഇതൊന്നും ആർ എസ് എസിന് അറിയില്ല . ഭാരത് മാതാ കീജയ് മുദ്രാവാക്യം ഉണ്ടാക്കിയത് അസിമുള്ള ഖാനാണ്. സംഘപരിവാറുകാർ ഈ ചരിത്രം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു