കൊച്ചി. കിഴക്കമ്പലത്തെ ട്വന്റി ട്വന്റിയുടെ
മെഡിക്കൽ സ്റ്റോർ അടച്ചുപൂട്ടാൻ നിർദേശം വന്നത് എന്തുകൊണ്ട്. പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷമാണ് മെഡിക്കൽ
സ്റ്റോര്‍ ഉദ്ഘാടനം നടത്തിയത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ആണ് നടപടി.
തെരഞ്ഞെടുപ്പിൽ രക്ഷിതാക്കൾ വോട്ട് ചെയ്യുമെന്ന് വിദ്യാർത്ഥികളിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങുന്നത് നിർത്തിവയ്ക്കാൻ കാസർഗോഡ് ജില്ലാ കളക്ടറും നിർദേശം നൽകി.
ഈ മാസം 21 ന് ആയിരുന്നു സാബു എം ജേക്കബ് കിഴക്കമ്പലം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്ന് മെഡിക്കൽ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്. 80 ശതമാനം വിലക്കുറവിൽ മരുന്നുകൾ നൽകുമെന്നായിരുന്നു വാഗ്ദാനം. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷമാണ് മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം എന്ന് ചൂണ്ടിക്കാട്ടി കിഴക്കമ്പലത്തെ പ്രദേശവാസികളാണ് പരാതി നൽകിയത്. പരാതി പരിശോധിച്ച
ജില്ലാ കളക്ടര്‍ ട്വന്റി ട്വന്റിയുടെ ചിഹ്നം ബില്ലിലും മെഡിക്കൽ സ്റ്റോർ ഉൾപ്പെട്ട ഭക്ഷ്യസുരക്ഷാ മാർക്കറ്റിലും ഉപയോഗിച്ചിരിക്കുന്നതായി കണ്ടെത്തി
തുടർന്ന് മെഡിക്കൽ സ്റ്റോർ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർദ്ദേശം നൽകി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോയും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ നിന്നടക്കം പിൻവലിക്കാനും ഉത്തരവ് ഉണ്ട്.
കാസർകോട് വിദ്യാർത്ഥികളിൽ നിന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം എഴുതി വാങ്ങുന്നത് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടറും നിർദേശം നൽകി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രക്ഷിതാവ് വോട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്താൻ സ്കൂളിൽ
വിദ്യാർത്ഥികളെ കൊണ്ട് സത്യവാങ്മൂലം എഴുതിവാങ്ങിക്കുന്ന ബോധവൽക്കരണ പരിപാടി വിവാദമായത്തോടെയാണ് നിർത്തിവയ്ക്കാൻ സ്വീപ് നോഡൽ ഓഫീസർക്കാണ് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ നിർദേശം നൽകിയത്