ബിജെപി സ്ഥാനാർത്ഥി  വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണനെ സമീപിച്ച് എൽഡിഎഫ്

Advertisement

തിരുവനന്തപുരം. ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥി  വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണനെ സമീപിച്ച് എൽഡിഎഫ്. പ്രചാരണ ബോർഡുകളിൽ മത ചിഹ്നം ഉപയോഗിച്ചു എന്നാണ് പരാതി. സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് വി.മുരളീധരന്‍ പ്രതികരിച്ചു.


ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ച് ഫ്ലക്സുകൾ സ്ഥാപിച്ചത്.പ്രധാനമന്ത്രിയുടെയും സ്ഥാനാർഥിയുടെയും ചിത്രത്തോടൊപ്പമാണ് വിഗ്രഹത്തിന്റെ ചിത്രവും ഉൾപ്പെടുത്തിയത്. പിന്നാലെയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പ്രചരണത്തിന് മത ചിഹ്നം ഉപയോഗിച്ചത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് പരാതിയിൽ പറയുന്നു. ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സി ജയൻ ബാബുവാണ് കമ്മീഷനെ സമീപിച്ചത്. പരാതികൾ ഉയർന്നതിനു പിന്നാലെ ബിജെപി പ്രവർത്തകർ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി. എൽഡിഎഫ് നൽകിയ പരാതിയെ കുറിച്ചറിയില്ലെന്നും
തിരഞ്ഞെടുപ്പു കമ്മിഷന്‍ ചോദിച്ചാല്‍ മറുപടി നല്‍കുമെന്നും വി മുരളീധരൻ.


കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാജേഷ് ചന്ദ്രശേഖരനെതിരെയും എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു

പെരുമാറ്റച്ചട്ട ലംഘനം ആരോപണ സംബന്ധിച്ച  പരാതിയെക്കുറിച്ച് അറിയില്ലെന്ന് വി.മുരളീധരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പു കമ്മിഷന്‍ ചോദിച്ചാല്‍ മറുപടി നല്‍കും.

സിപിഎമ്മിന്‍റെ വിരട്ടല്‍ തനിക്ക് ഏല്‍ക്കില്ല എന്നും അദ്ദേഹം പ്രതികരിച്ചു.