കട്ടപ്പന ഇരട്ട കൊലപാതകം; കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യയും അറസ്റ്റിൽ

Advertisement

ഇടുക്കി:കട്ടപ്പനയിൽ മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ ചുരുളഴിഞ്ഞ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട നെല്ലാനിക്കൽ എൻ.ജി.വിജയന്റെ ഭാര്യ സുമയെയും അറസ്റ്റ് ചെയ്തു.ഇതോടെ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി.
മാർച്ച് 2നു പുലർച്ചെ കട്ടപ്പനയിലെ വർക്‌ഷോപ്പിലെ മോഷണശ്രമത്തിനിടെ വിജയന്റെ മകൻ വിഷ്ണുവും നിതീഷും പിടിയിലാകുകയും പിന്നീട് ഇരുവരെയും ചോദ്യം ചെയ്യുന്നതിനിടെ കൊലപാതകം സംബന്ധിച്ചു സൂചന ലഭിക്കുകയുമായിരുന്നു.