പള്ളിമുറ്റത്തേക്ക് പാഞ്ഞുകയറി മൂന്നു പേരെ ഇടിച്ചു വീഴ്ത്തി കാർ, അഞ്ചുവയസുകാരിയെ ദൈവത്തിൻ്റെ കരങ്ങൾ രക്ഷിക്കുന്ന ദൃശ്യം, വിഡിയോ

Advertisement

കോട്ടയം.  കൂടല്ലൂരിൽ പള്ളി മുറ്റത്തേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറി 3 പേർക്ക് പരിക്കേറ്റു.
കൂടല്ലൂർ സെന്റ് മേരീസ് പള്ളിയിൽ നടന്ന സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ
എത്തിയവരാണ് അപകടത്തിൽ പെട്ടത്.അപകടത്തിന്റെ  സിസിടിവി ദൃശ്യങ്ങൾ  ലഭിച്ചു  .


ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പള്ളി മുറ്റത്താണ് സംഭവം ഉണ്ടായത്
സംസ്ക‌ാര ചടങ്ങുകൾക്ക് ശേഷം ആളുകൾ പിരിഞ്ഞ് പോകുന്നതിനിടെ പാർക്കു ചെയ്തിടത്തുന്നു നിന്നും കുതിച്ച്
മുന്നോട്ട് വന്ന കാർ  ആളുകളുടെ മേൽ പാഞ്ഞു കയറുകയായിരുന്നു.



പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടത്തിനിടയാക്കിയത്.
ഓട്ടോമാറ്റിക്ക് ഗിയർ സംവിധാനമുള്ളകാർ  സ്റ്റാർട്ട് ചെയ്തപ്പോൾ തന്നെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
ആദ്യം രണ്ട് സ്ത്രീകളെ ഇടിച്ച കാർ  പള്ളി മുറ്റത്തേക്ക് കുതിച്ചു കയറി ഒരു പുരുഷനെയും ഇടിച്ചു തെറിപ്പിച്ചു..
സ്ത്രീകളിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ
പ്രവേശിപ്പിച്ചു. അപകടത്തിൽ നിന്നും അഞ്ചര വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപെടുന്നത് സിസിടിവിയിൽ കാണാം.
അപകടത്തിന് തൊട്ടുമുന്പ് കുട്ടി കാറിന് മുന്നിലൂടെ കടന്ന് പോയിരുന്നു.

സംഭവത്തിൽ കിടങ്ങൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.