സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ട് ഉത്തരവിറക്കി

Advertisement

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട് ഉത്തരവിറക്കി.

അന്വേഷണം സി.ബി.ഐക്ക് വിടാന്‍ രണ്ടാഴ്ച മുമ്ബ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പക്ഷേ വിജ്ഞാപനം പുറത്തിറങ്ങിയിരുന്നില്ല. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളെ ഇന്ന് വി.സി തിരിച്ചെടുത്തതോടെ സി.ബി.ഐ അന്വേഷണത്തില്‍ വിജ്ഞാപനമിറക്കാത്തത് വീണ്ടും വിവാദമായിരുന്നു.

അതിനിടെ വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കാന്‍ ഗവര്‍ണര്‍ വി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വി.സി ഡോ. പി.സി ശശീന്ദ്രന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ ഗവര്‍ണര്‍ വി.സിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.