യുവാവിനെ കാണാതായതായി പരാതി

Advertisement

ശാസ്താംകോട്ട: യുവാവിനെ കാണാതായതായി പരാതി. ശൂരനാട് തെക്ക്ഇരവിച്ചിറ കിഴക്ക് പനമൂട്ടില്‍ അശോകന്റെ മകന്‍ അപ്പു എന്ന് വിളിക്കുന്ന ആനന്ദ്(22)നെയാണ് കാണാതായത്.
മാര്‍ച്ച് 24ന് പുലര്‍ച്ചെ യുവാവ് വീട്ടില്‍ നിന്ന് ഓടിപ്പോകുകയായിരുന്നു എന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിവരം.
ചക്കുവള്ളിയിലെ ഒരു വാഹന വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഒരു പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നെന്നും ഈ ബന്ധം തകര്‍ന്നതോടെ വിഷാദാവസ്ഥയിലായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. ആത്മഹത്യാ പ്രവണതയും കാണിച്ചിരുന്നു. സംഭവത്തില്‍ ശൂരനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ശൂരനാട് പൊലീസ് സ്‌റ്റേഷനിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കുക.