ശനിയാഴ്ച വരെ ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്

Advertisement

സംസ്ഥാനത്ത് ശനിയാഴ്ച വരെ ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. തൃശ്ശൂർ ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരും. രാവിലെ 11 മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയങ്ങളിൽ അതീവ ജാഗ്രത വേണം എന്നാണ് കാലാവസ്ഥാവകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദ്ദേശം