കൂട്ടിക്കലിൽ രണ്ട് വിദ്യാർത്ഥികളെ കാണാതായി,മണിക്കൂറുകള്‍ക്ക്ശേഷം കണ്ടെത്തി

Advertisement

കോട്ടയം കൂട്ടിക്കലിൽ രണ്ട് വിദ്യാർത്ഥികളെ കാണാതായി . വെട്ടിക്കാനത്തെ സ്കൂളിലെ നാലാം ക്ലാസ് കുട്ടികളെയാണ് കാണാതായത് . നാടാകെ തിരച്ചില്‍ നടന്നു. ഇതിനിടെ ചാനലുകളിലും സമൂഹമാധ്യമങ്ഹളിലും വാര്‍ത്ത പ്രചരിച്ചു. ഒടുവില്‍ സമീപത്തെ റംബൂട്ടാൻ തോട്ടത്തിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. . ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തേണ്ട സമയമായിട്ടും കുട്ടികളെ കാണാതായതോടെയാണ് മാതാപിതാക്കൾ അന്വേഷിച്ചിറങ്ങിയത്. മുണ്ടക്കയം പോലീസ് നാട്ടുകാരും അന്വേഷണ ആരംഭിച്ചു.കുട്ടികളെ കണ്ടെത്താന്‍ ശ്രമം നടത്തിയവരെ മന്ത്രി വാസവന്‍ അഭിനന്ദിച്ചു.