വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

Advertisement

മുംബൈ .മഹാരാഷ്ട്രയിലെ നാസിക്കിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു.  തിരുവനന്തപുരം സ്വദേശികളായ ഷോബുകുമാർ ഭാര്യ ശിവജീവ എന്നിവരാണ് മരിച്ചത്. നാട്ടിൽ നിന്ന് നാസിക്കിലേക്ക് മടങ്ങവേ ഇന്നലെ വൈകീട്ടാണ് അപകടം. മുംബൈ വിമാനത്താവളത്തിൽ യാത്ര പുറപ്പെട്ട ടാക്സി കാർ കസാറഘട്ടിൽ വച്ച് കണ്ടെയ്നറിൽ ഇടിക്കുകായിരുന്നു. ശിവ ജീവ സംഭവ സ്ഥലത്ത് വച്ചും ഷോബു ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മലയാള മിഷൻ മുംബൈ ചാപ്റ്ററിലെ അധ്യാപികയായിരുന്നു ശിവജീവ. കഴിഞ്ഞ ദിവസം ഹോളി ആയിരുന്നതിനാല്‍ ഇവര്‍ക്ക് മുംബൈ വിമാനത്താവളത്തില്‍ നിന്ന് ബസ് ലഭിച്ചില്ല. തുടര്‍ന്ന് ടാക്‌സിയില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. നാസിക്കിലെ മലയാളികള്‍ക്ക് ഇടയില്‍ സാമൂഹിക പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു ദമ്പതികള്‍.വിദേശത്തുള്ള മകൾ എത്തിയ ശേഷമായിരിക്കും സംസ്കാരം.