കാര്യവട്ടത്തെ ഹോസ്റ്റലിൽ കയറിയ കായിക പ്രേമിയായ തസ്കരൻ ഒടുവിൽ വലയിൽ

Advertisement

തിരുവനന്തപുരം: ഹോസ്റ്റലിൽ കയറി മോഷണം നടത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ. കാര്യവട്ടം എൽ എൻ സി പി ഇയുടെ എലൈറ്റ് ഹോസ്റ്റലിലാണ് ഇയാൾ അതിക്രമിച്ച് കയറിയത്. ബാംഗ്ലൂർ സ്വദേശി ദുർഗേഷാണ് (20) കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്.

ഹോസ്റ്റൽ റൂമുകളിൽ സൂക്ഷിച്ചിരുന്ന കായിക താരങ്ങളുടെ സ്പോർട്സ് ഉപകരണങ്ങളും, സ്പോർട്സ് ഷുകളും, ഗോൾഡ് റിങ്ങും മോഷണം പോയിരുന്നു. മോഷണത്തിന് ശേഷം ബാംഗ്ലൂരിലേക്ക് കടന്ന ഇയാളെ കഴക്കൂട്ടം പൊലീസ് ബാംഗ്ലൂർ നിന്നാണ് പിടികൂടിയത്