വാർത്താനോട്ടം

Advertisement

2024 മാർച്ച് 27 ബുധൻ

BREAKING NEWS
👉മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. വഴിക്കടവ് പാലോട് സ്വദേശി സ്വപ്നേഷ് (35 ) ആണ് മരിച്ചത്. മണ്ണിടിഞ്ഞ്  വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു.രണ്ട് ദിവസം മുമ്പ് ഉണ്ടായ അപകടത്തിൽ രണ്ട്
തൊഴിലാളികൾക്കാണ് പരിക്കേറ്റത്.


👉ഇടുക്കി മൂന്നാർ തലയാറിൽ പുലിയുടെ അക്രമണത്തിൽ പശു ചത്തു. തോട്ടം തൊഴിലാളി മുനിയാണ്ടിയുടെ പശുവിനെയാണ് ആക്രമിച്ചത്.




👉ഉറങ്ങി കിടന്നയാൾ ടിപ്പർ കയറി  മരിച്ചു. പാലക്കാട് അയിലൂർ പുതുച്ചി കുന്നക്കാട്ട് വീട്ടിൽ രമേഷ് ആണ് മരിച്ചത്. നിർമ്മാണം നടക്കുന്ന വീട്ടിലേക്ക് മണ്ണുമായെത്തിയ ടിപ്പർ പുറകോട്ട് എടുത്തപ്പോൾ രമേശിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.


🌴കേരളീയം🌴

🙏 സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ ശനിയാഴ്ചവരെ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂര്‍ ജില്ലയില്‍ 40 ഡിഗ്രിവരെ താപനില ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പുള്ളത്.




🙏 സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വൈകിപ്പിച്ചതില്‍  ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയതിലാണ് നടപടി. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്.


🙏 മലപ്പുറം കാളികാവിലെ രണ്ടര വയസുകാരി ഫാത്തിമ നസ്രിന്റെ കൊലപാതകത്തില്‍ കുട്ടിയുടെ അമ്മ ഷഹാനത്തിന്റെയും ബന്ധുക്കളുടേയും മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും.




🙏 രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ കല്‍പ്പറ്റയില്‍ എത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രന് ഗംഭീര സ്വീകരണം നല്‍കി ബിജെപി പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധിക്ക് യാത്രയയപ്പ് നല്‍കി  സന്തോഷത്തോടെ തിരിച്ചയക്കാനാണ് താന്‍ ഇവിടെ വന്നിരിക്കുന്നത് എന്ന് സുരേന്ദ്രന്‍ പറഞ്ഞു. 
🙏 പൗരന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ പോരാടുന്നതെന്ന് തോമസ് ഐസക്. മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന്റെ മൊഴി എടുക്കണമെന്ന് ഇഡി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ പ്രതികരണവുമായി എത്തിയതാണ് തോമസ് ഐസക്. താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ഇവര്‍ പറയട്ടെയെന്നും തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും നിയമ പോരാട്ടം ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.



🙏 എല്‍ഡിഎഫ്  സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജിനെതിരെ, ഡീന്‍ കുര്യാക്കോസ് വക്കീല്‍ നോട്ടീസയച്ചു. ജോയ്സ് ജോര്‍ജ് സമൂഹമാധ്യമങ്ങളില്‍, പൗരത്വ ഭേദഗതി നിയമത്തെ  അനുകൂലിച്ച് ഡീന്‍ വോട്ടു ചെയ്തു എന്നാരോപിച്ച്  വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ്  ഡീന്‍ കുര്യാക്കോസ് വക്കീല്‍ നോട്ടീസയച്ചത്.




🙏 ചാലക്കുടി പരിയാരം സ്വദേശിയായ 54 കാരന്‍ വര്‍ഗീസിനെ ലഹരിയ്ക്കടിമയായ
മകന്‍ പോള്‍ തലയ്ക്കടിച്ച് കൊന്നതാണെന്ന് കണ്ടെത്തി. പ്രതിയായ  മകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരി കൈവശം വച്ചതിന് പോളിനെതിരെ നേരത്തെ കേസുണ്ടായിരുന്നു.




🇳🇪  ദേശീയം  🇳🇪

🙏 ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇഡി കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്ന് ഉത്തരവിറക്കുന്നത് തടയണമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. സാമൂഹിക പ്രവര്‍ത്തകന്‍ സുര്‍ജിത് സിങ്ങ് യാദവ് ആണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

🙏 വരുണ്‍ ഗാന്ധി നല്ല പ്രതിച്ഛായയുള്ളയാളാണെന്നും ഗാന്ധിയായതിനാലാണ് വരുണിനെ ബിജെപി ഒഴിവാക്കിയതെന്നും അധിര്‍ രഞ്ജന്‍ ചൗധരി. വരുണിനായി കോണ്‍ഗ്രസിന്റെ വാതിലുകള്‍ തുറന്നു കിടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.



🙏 ഡിഎംകെക്ക് ഉറക്കം നഷ്ടമായി എന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍. ഇനി വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും വീട്ടിലേക്ക് തിരിച്ചയക്കുന്നത് വരെ  തനിക്കും പാര്‍ട്ടിക്കും
ഉറക്കമില്ലെന്ന് ഉദയാനിധി പറഞ്ഞു.



🙏 ഗാന്ധിജിയെയും ഗോഡ്‌സെയും കുറിച്ച് കൊല്‍ക്കത്ത മുന്‍ ഹൈക്കോടതി ജഡ്ജിയും പശ്ചിമ ബംഗാളിലെ താംലുക് മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഭിജിത് ഗംഗോപാധ്യായ നടത്തിയ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്. ഗാന്ധി, ഗോഡ്‌സെ- ഇവരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാന്‍ തനിക്ക് കഴിയില്ലെന്ന് അഭിജിത് ഗംഗോപാധ്യായ പറഞ്ഞതായി ഒരു
ബംഗാളി ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്.


🙏 മമത ബാനര്‍ജിക്കെിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് ദിലീപ് ഘോഷ്. ഗോവയുടെയും ത്രിപുരയുടെയും മകളാണ് താന്‍ എന്ന് അവകാശപ്പെടുന്ന മമത തന്റെ അച്ഛന്‍ ആരാണെന്ന് തീരുമാനിക്കണമെന്നും എല്ലാവരുടെയും മകളാകുന്നത് നല്ലതല്ലെന്നുമാണ് ദിലീപ് ഘോഷ് പറഞ്ഞത്. ദിലീപ് ഘോഷിനെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് ടിഎംസി അറിയിച്ചു.

🇦🇺   അന്തർദേശീയം 🇦🇴

🙏 അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് അമേരിക്ക. കേസില്‍ സുതാര്യവും,
നിഷ്പക്ഷവും, നീതിപൂര്‍വവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു . നിയമനടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന്
പ്രതീക്ഷിക്കുന്നതായും അമേരിക്കന്‍ വിദേശകാര്യ വക്താവ് അറിയിച്ചു.



🙏 അമേരിക്കയിലെ  ബാള്‍ട്ടിമോറില്‍ പാലം തകരാന്‍ ഇടയാക്കിയ ചരക്ക് കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരും ഇന്ത്യക്കാരെന്ന് കപ്പല്‍ കമ്പനി. കപ്പല്‍ നിയന്ത്രണം വിട്ട ഉടന്‍ തന്നെ കപ്പലില്‍നിന്ന് ജീവനക്കാര്‍ മുന്നറിയിപ്പ് സിഗ്നല്‍ നല്‍കിയത് വലിയ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചെന്ന് പറഞ്ഞ
മേരി ലാന്‍ഡ് ഗവര്‍ണര്‍ വെസ് മൂര്‍ ജീവനക്കാരെ പ്രശംസിച്ചു.

⚽  കായികം 🏏

🙏ലോകകപ്പ് ഫുട്‌ബോൾ
ള്‍ യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യക്ക് തോല്‍വി. ആദ്യ പകുതിയില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി
നല്‍കിയ മേധാവിത്വം ഇന്ത്യക്ക് നിലനിര്‍ത്താനായില്ല. എഴുപതു മിനിറ്റുവരെ ഒരു ഗോളിന് മുന്നിട്ടുനിന്ന ഇന്ത്യ, പിന്നീടുള്ള സമയങ്ങളില്‍ രണ്ട്
ഗോള്‍ വഴങ്ങി തോല്‍വിയേറ്റുവാങ്ങി.



🙏 ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 63 റണ്‍സിന്റെ വിജയം.

🙏ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 51 റണ്‍സെടുത്ത ശിവം ദുബെയുടേയും 46 റണ്‍സ് വീതമെടുത്ത റുതുരാജ് ഗെയ്കവാദിന്റേയും രചിന്‍ രവീന്ദ്രയുടേയും ഇന്നിംഗ്സുകളുടെ കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടി.

🙏മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

Advertisement