പൊലീസ് തകര്‍ത്തത് ജീവിതം, ആലപ്പുഴ,ലാത്തിച്ചാർജിൽ മർദ്ദനമേറ്റ വനിതാ നേതാവ് ഹൈകോടതിയിൽ

Advertisement

കൊച്ചി. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനെതിരെയുണ്ടായ ലാത്തിച്ചാർജിൽ മർദ്ദനമേറ്റ വനിതാ നേതാവ് ഹൈകോടതിയിൽ  .
50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്ത് കോടതിയെ സമീപിച്ചത്.
പ്രതിഷേധക്കാർക്കിടയിൽ നിന്ന് മാറി നിൽക്കുമ്പോഴാണ് പൊലീസ് ക്രൂരമായി മർദിച്ചതെന്ന്  ഹർജിക്കാരി .
സ്ഥിതിഗതികൾ നിയന്ത്രണവിധേയമായ ശേഷവും മർദനം തുടർന്നു. കൂടാതെ ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അമിതാധികാരപ്രയോഗം നടന്നു. ഇത് മൗലികാവകാശങ്ങളുടെ ലംഘനമെന്നും ഹർജിയിൽ പറയുന്നുണ്ട്. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി

1 COMMENT

Comments are closed.