തൃശൂർ: കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിന് ഇനി മുതൽ ആൺ കുട്ടികൾക്കും പ്രവേശനം. ഇന്ന് ചേർന്ന ഭാരവാഹിയോഗമാണ് ചരിത്രപരമായ തീരുമാനം കൈകൊണ്ടത്.
പാഠ്യപദ്ധതി കലാമണ്ഡലം കരിക്കുലം കമ്മിറ്റി തീരുമാനിക്കും.
ലിംഗവിവേചനം ഇല്ലാതാക്കാൻ ഈ തീരുമാനം ഉപകരിക്കുമെന്ന് കലാമണ്ഡലം ക്ഷേമാവതിയും ഡോ: നീനാ പ്രസാദും അഭിപ്രായപ്പെട്ടു.
നർത്തകനും അധ്യാപകനുമായ ഡോ.ആർ എൽ വി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ ഉയർത്തിയ വംശീയ അധിക്ഷേപങ്ങൾ നിലനില്‍ക്കേയാണ് ചരിത്രപരമായ തീരുമാനം ഏകകണ്ഠമായി കലാമണ്ഡലം കൈ കൊണ്ടത്.