സത്യഭാമയ്ക്കെതിരായ നിയമപോരാട്ടത്തിൽഡോ. ആർ. എൽ.വി. രാമകൃഷ്ണന് പിന്തുണ

Advertisement

തിരുവനന്തപുരം:
സാമൂഹിക മാദ്ധ്യമത്തിലൂ|ടെ ജാതിയ ആക്ഷേപം നടത്തുകയും അപമാനിക്കുകയും ചെയ്ത കലാമണ്ഡലം ജൂനിയർ സത്യഭാമയെക്കതിരേ നിയമനടപടി സ്വീകരിച്ച
ഡോ. ആർ. എൽ. വി . രാമകൃഷ്ണന് നിയമ പോരാട്ടത്തിൽ കേരളാ സാംബവർ സൊസൈറ്റി പിന്തുണ അറിയിച്ചു.
ജാതീയ ആക്ഷേപം, ശാരീരിക അവസ്ഥയെ കളിയാക്കൽ, സാമൂഹിക മാദ്ധ്യമത്തിൽ അപമാനിക്കൽ ,
വിദ്യാഭ്യാസ യോഗ്യതയെ കളങ്കപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്.

സത്യഭാമ സമൂഹമാധ്യമത്തിൽ കൂടി നടത്തിയ പരാമർശങ്ങൾ കറുത്ത വർഗ്ഗക്കാരോടും കറുത്ത കലാകാരൻമാരോടും ചെയ്ത ഏറ്റവും വലിയ അവഗണനയാണ്. സൗന്ദര്യമുള്ളവർ മാത്രമേ മോഹിനിയാട്ടം ചെയ്യാൻ പാടുള്ളു എന്ന നിബന്ധനയാണ് അവരുടെ വാക്കുകളിലൂടെ ഉയർന്നുവന്നിട്ടുള്ളത്.
രൂപത്തിൻ്റെയും ലാവണ്യത്തിൻ്റെയും
നിറത്തിൻ്റെയും പേരിൽ ഇവർ നടത്തിയ കാഴ്ചപ്പാട് വളരെ മോശമായിട്ടുള്ളതും
അങ്ങനെയുള്ളവർ നൃത്തം ചെയ്യാൻ പാടില്ല എന്ന നിലപാട് സമൂഹത്തിന് കൊടുക്കുന്ന മോശപ്പെട്ട
സന്ദേശമാണ്. ഇത്തരം പരാമർശങ്ങൾ അതിന് ഇരയാകുന്ന വ്യക്തിയെ
മാനസികമായി തളർത്തുന്നതും കേരളത്തിൻ്റെ കലാ- സാംസ്കാരിക രംഗത്തിന് ശാപവുമാണ്.

നൃത്തത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും
ഡോക്ടറേറ്റും നേടിയ ആർ.എൽ.വി. മോഹനിയാട്ട രംഗത്ത് ഉയർന്നുവന്ന കാലം മുതൽ വ്യക്തിപരമായി അധിക്ഷേപിച്ച സന്ദർഭങ്ങൾ ഇവരുടെ ഭാഗത്തു നിന്നും മുമ്പും ഉണ്ടായിട്ടുള്ളതായി മനസ്സിലാക്കുന്നു. ആർ’എൽ.വി. യുടെ വിദ്യാഭ്യാസത്തെ വളച്ചൊടിക്കുകയും
നിറമില്ലാത്തവനാണ്, കഴിവില്ലാത്തവനാണ്
എന്നൊക്കെയുള്ള പരാമർശങ്ങളിലൂടെ
വ്യക്തിപരമായ അധിക്ഷേപിക്കലും നടത്തിയിട്ടുണ്ട്.
നിയമനടപടികളിലേക്ക്
പോയ ആർ.എൽ.വി. രാമകൃഷ്ണന് അഭിനന്ദനവും തുടർന്നുള്ള നിയമപോരാട്ടങ്ങൾക്ക്
പിന്തുണയും അറിയിക്കുന്നതായി കേരളാ സാംബവർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഐ.ബാബു കുന്നത്തൂർ പറഞ്ഞു.