വോട്ടഭ്യർത്ഥിക്കുന്നതിനിടെ കൊല്ലത്ത് എൻ ഡി എ സ്ഥാനാർത്ഥിയെ എസ് എഫ് ഐ ക്കാർ തടഞ്ഞതായി പരാതി

Advertisement

ചന്ദനത്തോപ്പ്:
വോട്ടഭ്യര്‍ഥിക്കുന്നതിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ വോട്ടഭ്യര്‍ഥിച്ച് എത്തിയപ്പോഴാണ് തടഞ്ഞത്. ഇതോടെ എസ്.എഫ്.ഐ–എ.ബി.ബി.പി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി.എ.ബി.വി.പി യൂണിയൻ ക്രമീകരിച്ച വേദിയിൽ കൃഷ്ണകുമാർ കയറുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. വേദിയിൽ വച്ചും ഇരുവിഭാഗവും തമ്മിൽ കയ്യാങ്കളിയുണ്ടായി. എസ്എഫ്ഐക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നൽകുമെന്ന് സ്ഥാനാർഥി കൃഷ്ണകുമാർ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷം പരിഹരിച്ചത്.