ശബരി എക്സ്പ്രസിൽ നിന്നും
കല്ലടയാറ്റിലേക്ക് തെറിച്ചു വീണ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി

Advertisement


ശാസ്താംകോട്ട:ശാസ്താംകോട്ട – മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പടിഞ്ഞാറെ കല്ലട കണ്ണങ്കാട്ട് പാലത്തിൽ വച്ച്
കല്ലടയാറ്റിലേക്ക് തെറിച്ചു വീണു മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞില്ല.ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്.165 സെൻ്റി മീറ്റർ ഉയരം.പച്ചയിൽ കറുത്ത വരകളോട് കൂടിയ ഫുൾ കൈ ഷർട്ടും കടും നീല പാൻ്റുമാണ് വേഷം.മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

ചൊവ്വ പകൽ 3.30 ഓടെയാണ് തിരുവനനന്തപുരത്തേക്ക് പോകുകയായിരുന്ന ശബരി എക്സ്പ്രസിൽ നിന്നും യാത്രക്കാരൻ തെറിച്ചു വീണത്.ട്രെയിനിൽ വലിയ തിരക്കുണ്ടായിരുന്നു.വാതിൽക്കൽ ഇരുന്നയാളാണ് അപകടത്തിൽപ്പെട്ടത്.ശാസ്താംകോട്ട ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.രാത്രിയിൽ
മൺറോതുരുത്ത് മലയിൽ കടവ് ഭാഗത്തു നിന്നും
മത്സ്യബന്ധനം നടത്തിയവരാണ് മൃതദേഹം കണ്ടെടുത്തത്.