ഓൺലൈൻ വഴി വീണ്ടും വന്‍ തട്ടിപ്പ്

Advertisement

തിരുവനന്തപുരം. ഓൺലൈൻ വഴി വീണ്ടും അരക്കോടിയുടെ തട്ടിപ്പ്.തിരുവനന്തപുരത്തു ഓൺലൈൻ തട്ടിപ്പിലൂടെ ഇന്നലെ മാത്രം നഷ്ടമായത്  56,36,000 രൂപ.വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴിയായിരുന്നു തട്ടിപ്പ് നടത്തിയത്

തിരുവനന്തപുരം സ്വദേശി അജിത് കുമാറിന് നഷ്ടമായത് 35 ലക്ഷം രൂപയാണ്. ഷെയർ ട്രേഡിംഗിങ്‌ നടത്താമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ് .ട്രേഡിങ്ങിനായി വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചു നൽകിയാണ് പണം നഷ്ടമായത് . വഞ്ചിയൂർ സ്വദേശിനി ശ്രീലക്ഷ്മി നായർക്ക് നഷ്ടമായത്  21,3600 രൂപ. ടെലിഗ്രാം ഗ്രൂപ്പുകളിൽ ടാസ്ക് നൽകിയാണ്  പണം തട്ടിയത്. അജിത് കുമാറിന്റെ പരാതിയിൽ തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു . ശ്രീലക്ഷ്മിയുടെ പരാതിയിൽ വഞ്ചിയൂർ പോലീസും അന്വേഷണം ആരംഭിച്ചു

ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയുള്ള തട്ടിപ്പിനെ കുറിച്ച് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയത് ദിവസങ്ങൾക്ക് മുമ്പ്.
വ്യാപകമായ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പോലീസ് നിരീക്ഷണം ശക്തമായിട്ടും തട്ടിപ്പ് തുടരുന്നതാണ് ആശങ്കയാവുന്നത്.

Advertisement