യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തിരഞ്ഞ് പൊലീസ്

Advertisement

തിരുവനന്തപുരം. യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തിരഞ്ഞ് പൊലീസ്. ഇന്നലെ രാത്രി നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് ഊരുട്ടുകാല സ്വദേശിയായ ആദിത്യനെ (23) അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ആദിത്യൻ അമരവിളയിലുള്ള മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ ഏജന്‍റാണ്. നെല്ലിമൂട്ടിൽ പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇവിടെവെച്ച് ജിബിൻ എന്നയാളുമായി വാക്കുതർക്കം ഉണ്ടായതായി പൊലീസ് പറഞ്ഞു. തുടർന്ന് നാലംഗ സംഘവുമായെത്തിയ ജിബിൻ കൊടങ്ങാവിള ജംഗ്ഷനിൽ വെച്ച് ആദിത്യനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് കത്തി വെച്ച് കഴുത്തിൽ കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement