വാർത്താനോട്ടം
2024 മാർച്ച് 28 വ്യാഴം
BREAKING NEWS
👉ദില്ലിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആലോചനകൾ തകൃതി.
👉 കൊല്ലത്ത് എം മുകഷ് എംഎൽഎയും കാസർകോട് എൻ ഡി എ സ്ഥാനാർത്ഥിയും ഇന്ന് പത്രിക നൽകും.
👉 കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് തിരുവനന്തപുരത്ത് .എൻ ഡി എ കൺവൻഷനിൽ പങ്കെടുക്കും.
👉കേജരിവാളിൻ്റെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്ക
👉പാലക്കാട് നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി
🌴കേരളീയം🌴
🙏 ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
🙏 ഇഡിയെയും ബിജെപിയെയും വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇഡി ബിജെപിക്കായി കൂലിപ്പണിയെടുക്കുകയാണെന്നും കേന്ദ്ര ഏജന്‍സികളെ പണമുണ്ടാക്കാന്‍ ഉപയോഗിക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
🙏 തോമസ് ഐസക്കിന് വീണ്ടും ഇഡി സമന്‍സ്. മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ ഏപ്രില്‍ 2ന് തോമസ് ഐസക്കിനോട് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന തന്നെ മനപ്പൂര്‍വ്വം ഇ.ഡി ബുദ്ധിമുട്ടിക്കുകയാണെന്ന് തോമസ് ഐസക് പ്രതികരിച്ചു.
🙏 വയനാട്ടിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധി ഏപ്രില്‍ മൂന്നിന് മണ്ഡലത്തിലെത്തി അന്നുതന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. കല്പറ്റ കള്കടറേറ്റില്‍ എത്തിയാണ് രാഹുല്‍ ഗാന്ധി പത്രിക നല്‍കുക. തുടര്‍ന്ന് നടക്കുന്ന റോഡഷോക്കു ശേഷം രാഹുല്‍ അന്നു വൈകുന്നേരം തന്നെ മടങ്ങിപ്പോകും.
🙏 കലാമണ്ഡലത്തില്‍ മോഹിനിയാട്ടത്തിന് ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. ഇന്നലെ ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ ലിംഗ ഭേദമെന്യേ എല്ലാവര്‍ക്കും പ്രവേശനം, നല്‍കുമെന്ന് ഭരണസമിതി അറിയിച്ചു. കഥകളിയില്‍ വനിതകള്‍ക്ക് പ്രവേശനം നടപ്പാക്കിയ കലാമണ്ഡലം പക്ഷെ മോഹിനിയാട്ടത്തിന് ആണ്‍കുട്ടികള്‍ക്ക് പ്രവേശനം കൊടുത്തിരുന്നില്ല.
🙏 പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ 2023 ല്‍ നടന്ന റാഗിങിന്റെ പേരില്‍ ക്യാമ്പസിലെ 13 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി. കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ വന്നതിന് പിന്നാലെയാണ് സസ്‌പെഷന്‍ റദാക്കിയത്.
🙏 കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫിനെതിരെ എല്‍ഡിഎഫ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി . യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്ക് നേരെയുള്ള അധിക്ഷേപമെന്നാണ് എല്‍ഡിഎഫ് ആരോപണം.
🙏 പൊലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി മേഘ രഞ്ജിത്ത് കേരള ഹൈക്കോടതിയെ സമീപിച്ചു. തനിക്കേറ്റ പരിക്കിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് മേഘ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
🙏 കിഫ്ബി മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ തിരിച്ചടച്ചു. മസാല ബോണ്ടിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പണം തിരിച്ചടച്ചത്. മസാല ബോണ്ടില്‍ ക്രമക്കേട് ആരോപിച്ച് തോമസ് ഐസകിനെതിരെ ഇഡി കേസ് പുരോഗമിക്കുന്നതിനിടെയാണ് കിഫ്ബി തുക മുഴുവനായി തിരിച്ചടച്ചത്.
🙏 സംസ്ഥാനത്തെ സമ്മര്‍ ബമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി രൂപ കാര്‍ത്തികപുരത്തെ ഓട്ടോ ഡ്രൈവറായ കണ്ണൂര്‍ പരപ്പ സ്വദേശി നാസറിന്. ആലക്കോട് രാജരാജേശ്വരി ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
🙏 ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ എം.വി.ഗോവിന്ദന്‍ ജൂലൈ 2 ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിര്‍ദ്ദേശം.
🙏കോട്ടയം സി.എം.എസ്. കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം. കോളേജ് ഡേ ആഘോഷത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെയാണ് സംഭവം. പോലിസ് ലാത്തി വീശി. രണ്ട് കെ.എസ്.യു. പ്രവര്‍ത്തകരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🇳🇪 ദേശീയം 🇳🇪
🙏 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ലാത്തതിനാല്‍ സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്നറിയിച്ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍.
🙏 കൊല്‍ക്കത്ത വിമാനത്തവളത്തില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ പ്രവേശിക്കാന്‍ അനുമതി കാത്തുനില്‍ക്കുമ്പോള്‍, ഇന്‍ഡിഗോ വിമാനം ചിറകില്‍ ഇടിച്ചു. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു.
🙏 അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ അമേരിക്ക നടത്തിയ പ്രസ്താവന അനാവശ്യമാണെന്ന അഭിപ്രായം പ്രകടിപ്പിച്ച് ഇന്ത്യ. രാജ്യത്തെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
🙏 അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം അഞ്ച് പേര്‍ക്ക് എതിര്‍ സ്ഥാനാര്‍ത്ഥികളില്ല. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചിട്ടും
അഞ്ച് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ആരും പത്രിക നല്‍കിയിട്ടില്ല.
🇦🇽 അന്തർദേശീയം 🇦🇺
🙏 ചരക്ക് കപ്പലിലുണ്ടായ അപ്രതീക്ഷിതമായ വൈദ്യുതി തടസമാണ് യുഎസിലെ ബാള്‍ട്ടിമോര്‍ തുറമുഖത്തെ പ്രധാന പാലമായ ഫ്രാന്‍സിസ് സ്‌കോട്ട് കീ തകരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. വൈദ്യുതി നഷ്ടപ്പെട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുകപ്പല്‍ ദിശ മാറി പാലത്തില്‍ ഇടിക്കുകയുമായിരുന്നുവെന്നാണ് വിലയിരുത്തലുകള്‍.
🏏 കായികം 🏏
🙏 ഐപിഎല്ലില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 31 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 34 പന്തില്‍ 80 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസന്റേയും 23 പന്തില്‍ 63 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും 24 പന്തില്‍ 62 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റേയും കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തു.
🙏 കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 34 പന്തില്‍ 64 റണ്‍സെടുത്ത തിലക് വര്‍മയും 22 പന്തില്‍ 42 റണ്‍സെടുത്ത ചിം ഡേവിഡും മുംബൈക്ക് വേണ്ടി ഒരു ശ്രമം നടത്തിയെങ്കിലും ഐപിഎല്ലിലെ റെക്കോര്‍ഡ് സ്‌കോറിന് മുന്നില്‍ തളര്‍ന്ന് വീഴുകയായിരുന്നു.