കൊല്ലത്ത് എൻ ഡി എ സ്ഥാനാർത്ഥിയെ തടഞ്ഞ സംഭവം: ഏഴ് എസ് എഫ് ഐ ക്കാർക്കെതിരെ കേസ്സെടുത്തു

Advertisement

കൊല്ലം:
വോട്ടഭ്യര്‍ഥിക്കുന്നതിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാറിനെ തട​ഞ്ഞ് ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
കുണ്ടറ ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐയില്‍ വോട്ടഭ്യര്‍ഥിച്ച് എത്തിയപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായത്. എസ്.എഫ്.ഐ–എ.ബി.ബി.പി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി.എ.ബി.വി.പി യൂണിയൻ ക്രമീകരിച്ച വേദിയിൽ കൃഷ്ണകുമാർ കയറുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. വേദിയിൽ വച്ചും ഇരുവിഭാഗവും തമ്മിൽ കയ്യാങ്കളിയുണ്ടായി. എസ്എഫ്ഐക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നൽകിയിരുന്നു.

Advertisement