ബാങ്ക് വീട് ജപ്തിചെയ്യാനിരിക്കെ അടൂരിൽ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു

Advertisement

അടൂർ: ബാങ്ക് വീട് ജപ്തി ചെയ്യാനിരിക്കെ കിടപ്പു രോഗി സ്വയം കുത്തി മരിച്ചു.
അടൂർ നെല്ലിമുകൾ സ്വദേശി യശോധരൻ ആണ് മരിച്ചത്.
അടൂർ കാർഷിക വികസന ബാങ്കിൽ നിന്നും എടുത്ത തുക തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല.
ഈ മാസം 25 ആയിരുന്നു ജപ്തി ചെയ്യാനിരുന്നത്.
23ന് വീട്ടിൽ ആരുമില്ലാത്ത സമയം യശോധരൻ സ്വയം കുത്തുകയായിരുന്നു.
ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്